ഖുർആൻ സ്വന്തം കൈപ്പടയിൽ പകർത്തിയെഴുതി ഷഹന മോൾ

താനൂർ: താനൂർ എടക്കടപ്പുറം സ്വദേശി ഷഹന മോൾ ഒമ്പതുമാസത്തെ പരിശ്രമത്തിനൊടുവിൽ ഖുർആൻ പൂർണമായും സ്വന്തം കൈപ്പടയിൽ എഴുതി പൂർത്തിയാക്കാനായതിന്റെ നിർവൃതിയിലാണ്. തെറ്റുകൾ വരാതെ ശ്രദ്ധിച്ചും സൂക്ഷ്മതയോടെ സമയമെടുത്തുമാണ് ഷഹന മനോഹരമായ കൈപ്പടയിൽ 609 പേജുകളുള്ള ഖുർആൻ പകർത്തിയെഴുത്ത് പൂർത്തിയാക്കിയത്.

അറബിക് കാലിഗ്രഫിയിലുണ്ടായിരുന്ന താൽപര്യമാണ് ഖുർആൻ പകർത്തിയെഴുതുന്നതിലേക്ക് ഷഹനയെ നയിച്ചത്. വിദേശത്തായിരുന്ന ഭർത്താവ് പി.പി. അഫ്സലിന്റെയും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പിന്തുണയും പ്രോത്സാഹനവും തുടങ്ങി വെച്ച എഴുത്ത് മുടങ്ങാതെ മുന്നോട്ടു കൊണ്ടുപോകാൻ സഹായിച്ചു.

ഭർത്താവ് പി.പി. അഫ്സലിനും മൂന്നര വയസ്സുകാരനായ മകൻ മുഹമ്മദ് ഫായിസിനുമൊപ്പം ചെട്ടിപ്പടിയിലാണ് ഷഹന താമസിക്കുന്നത്. താനൂരിലെ കെ.വി. റഹീം-ഷഹർബാനു ദമ്പതികളുടെ മകളാണ്.

Tags:    
News Summary - Shahana Mol copied the Quran in her own handwriting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-30 09:23 GMT