ഒരു ഡസൻ മക്കളുടെ മാതാവാണ് തൃക്കുന്നപ്പുഴ പതിയാങ്കര മത്താത്തറയിൽ പരേതനായ അബ് ദുൽ ഖാദറിെൻറ ഭാര്യ സഫിയാബീവി എന്ന എൺപത്തഞ്ചുകാരി. ആദ്യത്തെ ഏഴുപേർ ആൺമക്കൾ. പിന്ന ീട് മൂന്നുേപർ പെൺകുട്ടികൾ. ശേഷിക്കുന്ന രണ്ടുപേർ ആൺമക്കൾ. എല്ലാവരും വിവാഹിതർ. ചെ റുമക്കൾ 32 പേർ. അവർക്ക് 20 മക്കൾ. മൂന്ന് തലമുറകളെ കാണാൻ കഴിഞ്ഞതിെൻറ സന്തോഷം സഫിയാബീ വിയുടെ മുഖത്ത് കാണാം.
ഒരുവർഷം മുമ്പുവരെ കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെ ഇല്ലായിരുന്നു. ചെറിയ ഓർമക്കുറവും ചില ചില്ലറ ശാരീരിക അവശതയും ഇപ്പോൾ അലട്ടുന്നു. മക്കളുടെ എല്ലാവരുടെയും പേരുകൾ കൃത്യമായി ഓർത്തെടുക്കാൻ കഴിയുന്നില്ല. 12 പ്രസവവും വീട്ടിൽ തന്നെ ആയിരുന്നു. മക്കൾ തമ്മിലെ അന്തരം ഒന്നോ രണ്ടോ വയസ്സ് മാത്രം. ഒടുവിലത്തെ പുത്രൻ തൊട്ടിലിൽ കിടക്കുമ്പോഴാണ് കടിഞ്ഞൂൽ പുത്രെൻറ വിവാഹം നടത്തുന്നത്.
പൂർണ ആരോഗ്യത്തോടെ ഇരിക്കുമ്പോൾ തന്നെ മക്കളുടെ വിവാഹവും അവരുടെ മക്കളുടെ വിവാഹവും കാണാൻ കഴിഞ്ഞത് ഭാഗ്യമായി സഫിയാബീവി പറയാറുണ്ട്.
മൂത്ത മകൻ ഇബ്രാഹിംകുട്ടിക്ക് വയസ്സ് 66. പന്ത്രണ്ടാമൻ ഷാഹുൽ ഹമീദിന് 41. മക്കൾ നൽകുന്ന സ്നേഹമാണ് സഫിയാബീവിയുടെ സമ്പാദ്യം. മക്കളെല്ലാം തന്നെ ഉമ്മക്ക് ഒരു കുറവും വരാതെ നോക്കുന്നുണ്ട്. രണ്ടോ മൂന്നോ പേരെങ്കിലും നിത്യവും ഫോണിൽ ഉമ്മയെ നേരിട്ട് വിളിച്ച് വിശേഷങ്ങൾ തിരക്കും. ഭർത്താവ് മരിച്ചിട്ട് കാൽനൂറ്റാണ്ടാകുന്നു. രണ്ട് ആൺമക്കൾ റിട്ട. സർക്കാർ ജീവനക്കാരാണ്. മൂന്നുപേർ പ്രവാസികളും.
മക്കളെല്ലാവരും അല്ലലില്ലാതെയും ഐക്യത്തോടും കഴിയുന്നതാണ് ഈ മുത്തശ്ശിയുടെ ഏറ്റവും വലിയ സന്തോഷം. മക്കളെയെല്ലാം ഒരുമിച്ച് കാണണമെന്ന മാതാവിെൻറ ആഗ്രഹം മുൻനിർത്തി രണ്ടുകൊല്ലം മുമ്പ് മക്കൾ കുടുംബസംഗമം തന്നെ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.