സാൻവി ബൈജു

സാൻവിയുടെ കലാ​ലോകം

സാൻവി ബൈജു എന്ന സനൂട്ടി കലാരംഗത്ത്​ ജൈത്രയാത്ര തുടരുകയാണ്​​. ഇമാറാത്തില്‍ ഉടനീളം നിരവധി പരിപാടികളിൽ പങ്കെടുത്ത്‌ സമ്മാനങ്ങൾ വാരിക്കൂട്ടിയ ഈ കൊച്ചു മിടുക്കി ഒരു ഹൃസ്വ ചിത്രത്തിലും ​ശ്രദ്ധേയ പ്രകടനം കാഴ്​ചവെച്ചു. മൂന്നാം വയസുമുതൽ ശാസ്ത്രീയ നൃത്തവും സിനിമാറ്റിക് ഡാൻസും പഠിക്കാൻ തുടങ്ങിയ സാൻവി അക്കാലം മുതൽ തന്നെ ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷനില്‍ നടന്നുവരുന്ന ഒട്ടുമിക്ക പരിപാടികളിലേയും നിറസാന്നിധ്യമാണ്.

നൃത്ത അധ്യാപിക സവിത ഷനൂജി​െൻറ കീഴിലാണ്​ പഠിച്ചിരുന്നത്​. പിന്നീട് ഗുരുകുലം ഇൻസ്​റ്റിറ്റ്യൂട്ടില്‍ ശിക്ഷണത്തിൽ ശാസ്ത്രീയ നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അഞ്ചുവർഷത്തിലേറെയായി സംഗീതവും അഭ്യസിക്കുന്നു. ചിത്രകാരി രേഷ്​മ സൈനുലാബ്​ദീനാണ് ചിത്ര രചനയിലെ ഗുരു. പഠനവും നൃത്തവും പാട്ടും ചിത്ര രചനയും ടിക് ടോക്കും മോഡലിങ്ങും അഭിനയവുമെല്ലാം ഒന്നിച്ച്‌ കൊണ്ടുപോകുന്ന ഈ മിടുക്കി ഉമ്മുല്‍ഖുവൈൻ ന്യൂ ഇന്ത്യന്‍ സ്​കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

ഫാഷൻ ഷോകളിലും റേഡിയോ പ്രോഗ്രാമുകളിലും സാമൂഹിക ചടങ്ങുകളിലും പങ്കെടുത്ത്​ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. അമ്മ സുജിത ബൈജു മൊബൈലിൽ ഷൂട്ട് ചെയ്​ത് നിർമിച്ച മൂന്നര മിനുട്ട് ദൈർഘ്യമുള്ള 'ഡാർക്ക്​' എന്ന ഹൃസ്വചിത്രത്തിലാണ്​ പ്രധാനവേഷത്തിൽ സാൻവി അഭിനയിച്ചത്​.

ഹച്ചിൻസൺ പോര്‍ട്ടില്‍ ജോലി ചെയ്യുന്ന ബൈജുവാണ്​ പിതാവ്​. ഏക സഹോദരൻ കൃതിക് ബൈജു രണ്ടാം വർഷ ഏറോനോട്ടിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ്.

Tags:    
News Summary - Saanvi's World of Art

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT