റാങ്ക് ജേതാക്കളായ പ്രവിത, പ്രമിത, പ്രജ്വല, പ്രേം വിഠൾ 

റാങ്കുകൾ ഇവർക്ക് കുടുംബകാര്യം

മണ്ണഞ്ചേരി (ആലപ്പുഴ): നിറയെ റാങ്കുകളുടെ തിളക്കവുമായി ഒരു കുടുംബം. മണ്ണഞ്ചേരി കാവുങ്കൽ തെക്കേ തറമൂടിന് സമീപം ആനക്കാട്ട് മഠത്തിലാണ് റാങ്കുകളുടെ ഘോഷയാത്ര. എൽ.ഐ.സി ചീഫ് അഡ്വൈസറായ പ്രമേഷ്, പെരുന്തുരുത്ത് ഭവന സഹകരണ സംഘം സെക്രട്ടറി ശോഭ ദമ്പതികളുടെ നാലുമക്കളാണ് വിജയം വാരിക്കൂട്ടിയത്. ഇത്തവണ ഈ കുടുംബത്തിലേക്ക് എത്തി ചേർന്നത് മൂന്ന് റാങ്കുകളാണ്.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്ന് പ്രവിത പി. പൈ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയപ്പോൾ മറ്റൊരു സഹോദരി പ്രമിത പി. പൈ ഇതേ സർവകലാശാലയിൽ നിന്നും ഇതേ വിഷയത്തിന് നാലാം റാങ്ക് നേടി. ആലപ്പുഴ സെന്റ് ജോസഫ് കോളജിലെ വിദ്യാർത്ഥിയായ ഇളയ സഹോദരി പ്രജ്വല പി. പൈ ബി.എസ്.സി ബോട്ടണിയിൽ കേരള സർവകലാശാലയിൽനിന്ന് അഞ്ചാം റാങ്കും കരസ്ഥമാക്കി സഹോദരിമാരോടൊപ്പം കൂടി റാങ്കുകൾക്ക് തിളക്കം കൂട്ടി.

രണ്ട് വർഷം മുൻപ് ബിരുദ തലത്തിൽ പ്രവിതയും പ്രമിതയും ബിഎസ്‌സി ഗണിത പരീക്ഷയിൽ ഒന്നും രണ്ടും റാങ്ക് നേടി ശ്രദ്ധ നേടിയിരുന്നു. മൂവരുടേയും ഏക സഹോദരനായ പ്രേം വിഠൾ പി. പൈ കേരളാ യൂണിവേഴ്സിറ്റിയുടെ ബി.കോം പ്രൊസീജിയർ ആൻഡ് പ്രാക്ടീസ് കോഴ്സിൽ 19ാം സ്ഥാനം നേടി വിജയിച്ചു. ആനക്കാട്ടുമഠത്തിന് ലഭിച്ച ഈ റാങ്കുകൾ ജന്മനാടിനും അഭിമാനമാകുകയാണ്.

അഖിലേന്ത്യാ സ്റ്റാറ്റസ്റ്റിക്കൽ സർവിസിൽ ഇടം പിടിക്കുകയെന്നതാണ് സഹോദരിമാരുടെ ഇനിയുള്ള ലക്ഷ്യം. പ്രജ്വല പി. പൈ എം.എസ്.സി ബോട്ടണിയിലൂടെ തന്റെ കരിയർ ഉറപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ്. പ്രേം വിഠൾ സി.എ ആർട്ടിക്കിൾഷിപ്പിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മാതാവ് ശോഭ പ്രമേഷ് പെരുന്തുരുത്ത് ഭവന സഹകരണ സംഘത്തിന്റെ സെക്രട്ടറിയാണ്.

Tags:    
News Summary - Ranks are family matter for mannanchery Anakkattumath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT