മസ്കത്ത്: സൗദി അറേബ്യയിൽ ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള നെതന്യാഹുവിന്റെ 'പ്രകോപനപരമായ' പരാമർശത്തെ അപലപിച്ച് ഒമാൻ. രാജ്യത്തെയും അതിന്റെ പ്രാദേശിക സമഗ്രതയെയും കുറിച്ചുള്ള ഇസ്രായേൽ പ്രധാനമന്ത്രിയുടെ പ്രസ്താവനകളെ തള്ളുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
1967ലെ അതിർത്തികളെ അടിസ്ഥാനമാക്കി കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കണം. ഫലസ്തീൻ ജനതയുടെ നിയമാനുസൃത അവകാശങ്ങളെ പിന്തുണക്കുന്ന സുൽത്താനേറ്റിന്റെ ഉറച്ച നിലപാട് മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു.
സൗദി അറേബ്യയോടുള്ള പൂർണ ഐക്യദാർഢ്യം ഒമാൻ പ്രകടിപ്പിക്കുകയും രാജ്യത്തിനും അതിന്റെ പ്രദേശങ്ങളുടെ ഐക്യത്തിനുമെതിരെ ഇസ്രായേൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനകളെ നിരസിക്കുകയുമാണെന്ന് പ്രസ്താവനയിൽ പറഞ്ഞു.ചാനൽ 14 ന് നൽകിയ അഭിമുഖത്തിലാണ് ബെഞ്ചമിൻ നെതന്യാഹു സൗദി പ്രദേശത്ത് ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന് നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.