ജിദ്ദ കോർണിഷിൽ പ്ലാസ്​റ്റിക് ഷീറ്റ് കൊണ്ട്​​ നിർമിച്ച ചുവർചിത്രം ഗിന്നസ് ബുക്കിൽ

ജിദ്ദ: ജിദ്ദ കോർണിഷിൽ പ്ലാസ്​റ്റിക് ഷീറ്റ് ഉപയോഗിച്ച്​ നിർമിച്ച ചുവർചിത്രം ഗിന്നസ് ബുക്കിൽ ഇടം നേടി. 383 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ജിദ്ദ മുനിസിപ്പാലിറ്റിയാണ്​ കോർണിഷ്​ റോഡിലെ അൽഹംറയിൽ പ്ലാസ്​റ്റിക് ഷീറ്റ് കൊണ്ട് ഏറ്റവും വലിയ ചുവർചിത്രം നിർമിച്ചത്​.

വനിതകൾ ഉൾപ്പെട്ട സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ എട്ട്​ മാസമെടുത്താണ്​ പരിസ്ഥിതി പ്രവർത്തകയായ ഖലൂദ് അൽഫദ്‌ലിയാണ്​ ചുവർചിത്രം പൂർത്തിയാക്കിയത്​​. നാല്​ ലക്ഷം പ്ലാസ്​റ്റിക് കവറുകളാണ് പെയിൻറിങ്ങിൽ ഉപയോഗിച്ചിരിക്കുന്നത്. രൂപകൽപന ചെയ്​തത്​​. മുനിസിപ്പാലിറ്റിക്ക് കീഴിലെ​ ജനറൽ അഡ്​മിനിസ്ട്രേഷൻ ഓഫ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി സംരംഭങ്ങളുടെ ഭാഗമാണ് ഈ ചുവർചിത്രം.

ഗിന്നസ് ബുക്കിൽ ഇടംനേടിയ ജിദ്ദ കോർണിഷിൽ പ്ലാസ്​റ്റിക് ഷീറ്റ് കൊണ്ട്​​ നിർമിച്ച ചുവർചിത്രം

കലാസൃഷ്​ടികളിൽ പ്ലാസ്​റ്റിക് പുനരുപയോഗിക്കുന്നതിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്തുക, പരിസ്ഥിതിയുമായുള്ള കലയുടെ ബന്ധം ഊന്നിപ്പറയുക എന്നിവയാണ് ചുവർചിത്രത്തിലൂടെ ലക്ഷ്യമിട്ടതെന്ന്​ ജിദ്ദ മുനിസിപ്പാലിറ്റി സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഡയറക്​ടർ ജനറൽ എൻജി. ഹത്താൻ ബിൻ ഹാഷിം ഹമൂദ്​ പറഞ്ഞു. പാരിസ്ഥിതിക മാലിന്യങ്ങൾ പുനരുപയോഗം ചെയ്യാനും കലാസൃഷ്​ടികൾ നടപ്പാക്കുന്നതിൽ അതിൽ നിന്ന് പ്രയോജനം നേടാനുമുള്ള ശ്രമങ്ങൾ ഇത് ആവശ്യപ്പെടുന്നു.

പരിസ്ഥിതി സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും സമൂഹത്തിൽ സന്നദ്ധ പ്രവർത്തനത്തി​െൻറ സംസ്​കാരം പ്രോത്സാഹിപ്പിക്കുന്നതിനും യുവാക്കളുടെ ഊർജം പ്രയോജനപ്പെടുത്തുന്നതിനും അവരെ സന്നദ്ധ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുന്നതും ഇതിന്‍റെ ലക്ഷ്യത്തിലുൾപ്പെടുമെന്നും എൻജി. ഹത്താൻ പറഞ്ഞു. ഈ വർഷം ജൂണിലാണ്​ ജിദ്ദ മേയർ സ്വാലിഹ് ബിൻ അലി അൽതുർക്കി 383 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ പ്ലാസ്​റ്റിക് ഷീറ്റ് ഉപയോഗിച്ച് നിർമിച്ച ഏറ്റവും വലിയ ചുവർചിത്രം കോർണിഷ്​ റോഡിലെ അൽഹംറയിൽ ഉദ്ഘാടനം ചെയ്​തത്​. 

Tags:    
News Summary - Jeddah Corniche mural made of plastic sheet in Guinness book

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.