മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഫാത്തിമ മുസഫറും ജയന്തി രാജനും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കൊപ്പം

മുസ്‌ലിം ലീഗ് ചരിത്രത്തിൽ ഇടംനേടി ജ​​യ​​ന്തി രാ​​ജ​ൻ, ദേശീയ കമ്മിറ്റിയിലെ ആദ്യ വനിത; പാർട്ടിയിലെ ദലിത് മുഖം

ക​ൽ​പ​റ്റ: മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ അ​സി. സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​യ​ന്തി രാ​ജ​ന് അ​ർ​ഹ​ത​ക്കു​ള്ള അം​ഗീ​കാ​രം. പാ​ർ​ട്ടി​യു​ടെ ദ​ലി​ത് മു​ഖം കൂ​ടി​യാ​യ വ​യ​നാ​ട് പു​ൽ​പ​ള്ളി ഇ​രു​ളം സ്വ​ദേ​ശി​നി​യാ​യ ജ​യ​ന്തി, ദീ​ര്‍ഘ​കാ​ല​മാ​യി ലീ​ഗി​ന്റെ പ്ര​വ​ര്‍ത്ത​ക​യാ​ണ്. ആ​ദ്യ​മാ​യാ​ണ് ദേ​ശീ​യ ഭാ​ര​വാ​ഹി​ത്വ​ത്തി​ലേ​ക്ക് വ​യ​നാ​ട്ടി​ൽ​നി​ന്ന് ഒ​രാ​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്.

വ​നി​താ ലീ​ഗി​ന്റെ ദേ​ശീ​യ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ ജ​യ​ന്തി രാ​ജ​ൻ ദ​ലി​ത് വി​ഭാ​ഗ​ത്തി​ല്‍നി​ന്നു​ള്ള വ​നി​താ നേ​താ​വെ​ന്ന നി​ല​യി​ലും സ​ജീ​വ​മാ​ണ്. വ​യ​നാ​ട് പൂ​താ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യാ​ണ് ആ​ദ്യ​മാ​യി ജ​ന​പ്ര​തി​നി​ധി​യാ​വു​ന്ന​ത്. അ​ഞ്ചു​കു​ന്ന് ഡി​വി​ഷ​നി​ല്‍നി​ന്ന് പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യും പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്.

രാ​ഷ്ട്രീ​യ​ജീ​വി​ത​ത്തി​ലെ അ​ഭി​മാ​ന നി​മി​ഷ​മാ​ണി​തെ​ന്ന് ജ​യ​ന്തി രാ​ജ​ന്‍ പ്ര​തി​ക​രി​ച്ചു. രാ​ജ്യ​ത്തെ അ​ര​ക്ഷി​ത​രാ​യ​വ​ര്‍ക്കും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ക്കും​വേ​ണ്ടി പ്ര​വ​ര്‍ത്തി​ക്കാ​നു​ള്ള ഊ​ർ​ജം വ​ര്‍ധി​പ്പി​ക്കു​ന്ന​താ​ണ് പു​തി​യ ഉ​ത്ത​ര​വാ​ദി​ത്തം. വ​യ​നാ​ട്ടി​ലെ ഏ​റ്റ​വും സാ​ധാ​ര​ണ കു​ടും​ബ​ത്തി​ല്‍നി​ന്ന് വ​രു​ന്ന ഒ​രാ​ളെ​ന്ന നി​ല​യി​ല്‍ സ്ത്രീ​ക​ളു​ടെ​യും പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ​യും ദു​രി​ത​ങ്ങ​ള്‍ നേ​രി​ട്ട​റി​യാം. അ​വ പ​രി​ഹ​രി​ക്കു​ന്ന​തി​നും അ​ഭി​മാ​ന​ക​ര​മാ​യ അ​സ്തി​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നും​വേ​ണ്ടി​യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് പു​തി​യ പ​ദ​വി വ​ലി​യ രീ​തി​യി​ല്‍ സ​ഹാ​യ​ക​മാ​വു​മെ​ന്നും ജ​യ​ന്തി രാ​ജ​ന്‍ പ​റ​ഞ്ഞു.

രാ​ജ​നാ​ണ് ഭ​ര്‍ത്താ​വ്. സോ​ഫ്റ്റ്‌​വെ​യ​ര്‍ എ​ൻ​ജി​നീ​യ​റാ​യ രാ​ജീ​വ് രാ​ജ​ന്‍, ബി.​ഡി.​എ​സ് അ​വ​സാ​ന വ​ര്‍ഷ വി​ദ്യാ​ർ​ഥി​നി ര​ഞ്ജു​ഷ രാ​ജ​ന്‍ എ​ന്നി​വ​രാ​ണ് മ​ക്ക​ള്‍. 

വ്യാഴാഴ്ച ചെന്നൈ പൂന്ദമല്ലി ഹൈറോഡിലെ അബു പാലസ് ഹാളിൽ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗമാണ് ലീഗിന്‍റെ ചരിത്രത്തിൽ ആദ്യമായി രണ്ട് വനിതകളെ ദേശീയ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്. ജയന്തി രാജനെ കൂടാതെ, തമിഴ്നാട്ടിൽ നിന്നുള്ള ഫാത്തിമ മുസഫറും തെരഞ്ഞെടുക്കപ്പെട്ടു. തമിഴ്നാട് വഖഫ്-ഹജ്ജ് കമ്മിറ്റിയംഗമായ ഫാത്തിമ മുസഫർ ചെന്നൈ കോർപറേഷൻ കൗൺസിലറാണ്.

പ്രഫ. കെ.എം. ഖാദർ മൊയ്തീൻ ലീഗ് ദേശീയ പ്രസിഡന്റായും പി.കെ. കുഞ്ഞാലിക്കുട്ടി ജനറൽ സെക്രട്ടറിയായും തുടരും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ (പൊളിറ്റിക്കല്‍ അഡ്വൈസറി കമ്മിറ്റി ചെയര്‍മാന്‍), ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി (ഓര്‍ഗനൈസിങ് സെക്രട്ടറി), ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി (സീനിയര്‍ വൈസ് പ്രസിഡന്റ്), പി.വി. അബ്ദുൽ വഹാബ് എം.പി (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു. കെ.പി.എ മജീദ്, മുനവറലി ശിഹാബ് തങ്ങൾ, അഡ്വ. ഹാരിസ് ബീരാൻ എന്നിവരും ദേശീയ നേതൃനിരയിലെത്തി.

മറ്റു ഭാരവാഹികൾ: കെ.പി.എ. മജീദ്, മുന്‍ എംപി എം. അബ്ദുറഹ്മാന്‍- തമിഴ്നാട്, സിറാജ് ഇബ്രാഹിം സേട്ട് -കര്‍ണാടക, ദസ്ത്ഗീര്‍ ഇബ്രാഹിം ആഗ- കര്‍ണാടക, എസ്. നഈം അക്തര്‍- ബിഹാര്‍, കൗസര്‍ ഹയാത്ത് ഖാന്‍ -യു.പി, കെ. സൈനുല്‍ ആബിദീന്‍ (വൈസ് പ്രസിഡന്റുമാർ).

മുനവറലി ശിഹാബ് തങ്ങള്‍, ഖുര്‍റം അനീസ് ഉമര്‍- ഡല്‍ഹി, നവാസ് കനി എം.പി -തമിഴ്നാട്, അഡ്വ. ഹാരിസ് ബീരാന്‍ എം.പി, അബ്ദുല്‍ ബാസിത് -തമിഴ്‌നാട്, ടി.എ. അഹമ്മദ് കബീര്‍, സി.കെ. സുബൈര്‍ (സെക്രട്ടറിമാർ).

ആസിഫ് അന്‍സാരി -ഡല്‍ഹി, അഡ്വ. ഫൈസല്‍ ബാബു, ഡോ.നജ്മുല്‍ ഹസ്സന്‍ ഗനി -യു.പി, ഫാത്തിമ മുസഫര്‍- തമിഴ്നാട്, ജയന്തി രാജന്‍ -കേരളം, അഞ്ജനി കുമാര്‍ സിന്‍ഹ -ഝാര്‍ഖണ്ഡ്, എം.പി. മുഹമ്മദ് കോയ(അസി. സെക്രട്ടറിമാർ).

Tags:    
News Summary - Jayanthi Rajan appointed as National Assistant Secretary of the Muslim League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-30 09:23 GMT