തമിഴ്‌നാടിന്‍റെ ആദ്യ വനിതാ മുഖ്യമന്ത്രി, 23 ദിവസം സംസ്ഥാനം ഭരിച്ച ജാനകി രാമചന്ദ്രൻ

ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ തമിഴ്നാടിന്‍റെ മുഖ്യമന്ത്രി പദം അലങ്കരിച്ചത് രണ്ടേ രണ്ട് സിനിമാ നടിമാർ. 14 വർഷം തമിഴ്നാട് ഭരിച്ച ജെ.ജയലളിതയും 23 ദിവസം ഭരിച്ച വി.എൻ ജാനകി രാമചന്ദ്രനും. തമിഴ്‌നാട്ടിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായിരുന്നു ജാനകി രാമചന്ദ്രൻ.

പ്രശസ്തയായ അഭിനേത്രി എന്നതിലുപരി മക്കൾ മന്നൻ, എം.ജി. രാമചന്ദ്രൻ എന്ന എം.ജി.ആറിന്‍റെ ഭാര്യയായിരുന്നു ജാനകി രാമചന്ദ്രൻ. കേരളത്തിൽ ജനിച്ചു വളർന്ന ജാനകി പിതാവ് പിന്നണിഗാന രചയ്താവായതിനെ തുടർന്നാണ് മദ്രാസിലേക്ക് വരുന്നത്. സംഗീതത്തിലും നൃത്തത്തിലും അഭിരുചിയുണ്ടായിരുന്ന ജാനകി സിനിമയിൽ പ്രവേശിച്ചു. എം.ജി.ആറിന്‍റെയൊപ്പമടക്കം നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്തു.

എം.ജി.ആറിന്‍റെ മരണശേഷം ജാനകി 23 ദിവസം, 1988 ജനുവരി ഏഴു മുതൽ 30 വരെ തമിഴ്നാടിന്‍റെ മുഖ്യമന്ത്രിയായി.ഇതോടെ ഇന്ത്യൻ ചരിത്രത്തിൽ മുഖ്യമന്ത്രിയാകുന്ന ആദ്യ നടിയായി അവർ മാറി.എ.ഐ.എ.ഡി.എം.കെ. പാർട്ടി അംഗമായിരുന്നു വി.എൻ ജാനകി രാമചന്ദ്രൻ. ജാനകിയുടെ ഭരണകാലയളവ് ചെറുതാണെങ്കിലും ഇന്ത്യൻ രാഷ്ട്രീയത്തിലെ ഇവരുടെ പങ്ക് ഏറെ വലുതാണ്.

Tags:    
News Summary - Janaki Ramachandran, the first woman Chief Minister of Tamil Nadu, ruled the state for 23 days.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-30 09:23 GMT