സ​ബ് ക​ല​ക്ട​ർ അ​നു​കു​മാ​രി

തലശ്ശേരിയോട് ഗുഡ്ബൈ... സബ് കലക്ടർ അനുകുമാരി പടിയിറങ്ങുന്നു

തലശ്ശേരി: സബ് കലക്ടർ അനുകുമാരി തലശ്ശേരിയോട് തിങ്കളാഴ്ച വിടപറയും. ഒരുപാട് നല്ല ഓർമകളുമായാണ് രണ്ടു വർഷത്തെ സേവനത്തിനുശേഷം ഈ ജനകീയ സബ് കലക്ടറുടെ മടക്കം. ചുരുങ്ങിയ കാലം മാത്രമേ ആയുള്ളൂവെങ്കിലും ഹരിയാനയിലെ സോനിപത് ജില്ലയിൽ നിന്നുള്ള അനുകുമാരി നാട്ടുകാരുടെയാകെ പ്രിയങ്കരിയായി മാറിയത് വളരെ പെട്ടെന്നായിരുന്നു.

മലയാളം കൈകാര്യംചെയ്യാൻ ആദ്യം പ്രയാസമുണ്ടായിരുന്നു. പതുക്കെ ശരിയായി. ഇപ്പോൾ മലയാളം വായിക്കുകയും എഴുതുകയും ചെയ്യുമെന്ന് സബ് കലക്ടർ പറഞ്ഞു.

തലശ്ശേരിയിൽ രാഷ്ട്രീയ കൊലപാതകമാണ് നേരിട്ട ഏറ്റവും വലിയ പ്രശ്‌നം. അത് കുറഞ്ഞുവരുകയാണ്. രാഷ്ട്രീയ കൊലപാതകം ശരിയല്ല. ഇനിയും കുറഞ്ഞ് കൊലപാതകം ഇല്ലാതാകുമെന്നാണ് പ്രതീക്ഷ. വിനോദസഞ്ചാരമേഖലയിൽ തലശ്ശേരി ഇനിയും അറിയപ്പെടണം. പൈതൃക ടൂറിസം പ്രോത്സാഹിപ്പിക്കണം.

നല്ലതുപോലെ ഇവിടെ ജോലി ചെയ്യാൻ സാധിച്ചു. പരാതികൾ ഒരു പരിധി വരെ പരിഹരിച്ചു. അതിനാൽ മികച്ച സബ് കലക്ടറുടെ അവാർഡ് ലഭിച്ചു. പൈതൃക ഓട്ടം, വനിതകളുടെ രാത്രിനടത്തം, ഗ്രീൻ തലശ്ശേരി പദ്ധതി, സ്വാതന്ത്ര്യദിനാഘോഷം എന്നിവയിൽ പൊതുജനങ്ങളുടെ സ്‌നേഹവും പിന്തുണയും ലഭിച്ചു. തലശ്ശേരിക്കാർ സൽക്കാരപ്രിയരാണ്. ആദിത്യമര്യാദയിലും അവർ ഏറെ മുന്നിലാണെന്നും സബ് കലക്ടർ പറഞ്ഞു.

Tags:    
News Summary - Goodbye to Thalassery Sub Collector Anukumari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.