ചന്ദ്രിക കൃഷ്ണന്
കല്പറ്റ: ജില്ല പഞ്ചായത്ത് ഭരണകാലയളവിലെ ആദ്യ പകുതിയില്‍ കോണ്‍ഗ്രസിലെ ചന്ദ്രിക കൃഷ്ണന് പ്രസിഡന്റാകും. ബുധനാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടായതായാണ് വിവരം.
സ്ഥാനാർഥിയെ ഡി.സി.സി പ്രസിഡന്റ് വ്യാഴാഴ്ച ഒദ്യോഗികമായി പ്രഖ്യാപിക്കും. ജില്ല പഞ്ചായത്ത് വൈത്തിരി ഡിവിഷന് പ്രതിനിധിയാണ് മുട്ടില്‍ സ്വദേശിനിയായ ചന്ദ്രിക. കാലാവധി പൂര്‍ത്തിയായ കല്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ അധ്യക്ഷയും കോണ്‍ഗ്രസ് മുട്ടില്‍ മണ്ഡലം വൈസ് പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് ജില്ല സെക്രട്ടറിയുമാണ് അവര്‍.
സി.പി.എം കോട്ടയിൽ നിന്നാണ് ചന്ദ്രിക കൃഷ്ണന് ജില്ല പഞ്ചായത്തിലേക്ക് ജയിച്ചു കയറിയത്. വനിതക്ക് സംവരണം ചെയ്തതാണ് ജില്ല പഞ്ചായത്ത് അധ്യക്ഷ സ്ഥാനം. ഗിരിജ കൃഷ്ണന് (മുള്ളന്‍കൊല്ലി), ഷീജ സതീഷ് (നൂല്‍പ്പുഴ), ജിനി തോമസ് (അമ്പലവയല്‍) എന്നിവരുടെ പേരുകളും പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിച്ചിരുന്നെങ്കിലും അവസാനം ചന്ദ്രിക കൃഷ്ണനെ തീരുമാനിക്കുകയായിരുന്നു. 27നാണ് ജില്ല പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.