അ​ഫീ​ന ഗു​ലാ​മി​നെ പു.​ക.​സ ആ​ദ​രി​ക്കു​ന്നു

കെ.എസ്.എ പരീക്ഷയില്‍ മൂന്നാം റാങ്ക് നേടി അഫീന ഗുലാം

ഇരിങ്ങാലക്കുട: കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസ് പരീക്ഷയില്‍ രണ്ടാമത്തെ സ്ട്രീമില്‍ മൂന്നാം റാങ്ക് ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ അഫീന ഗുലാമിന്. കോഴിക്കോട് ബേപ്പൂരില്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്‌മെന്റില്‍ അസി. എന്‍ജിനീയറാണ് അഫീന. വി.എച്ച്‌.സി.ഇ റിട്ട. അധ്യാപകന്‍ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ നടുവിലകത്ത് വീട്ടില്‍ ഗുലം മുഹമ്മദിന്റെയും തൃശൂര്‍ ഗവ. മോഡല്‍ ഗേള്‍സ് വി.എച്ച്.എസ്.എസ്.ഇ പ്രിന്‍സിപ്പല്‍ അനിതയുടെയും മകളാണ്. കാലിക്കറ്റ് എൻ.ഐ.ടിയില്‍നിന്ന് സിവില്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെകും തിരുച്ചി എൻ.ഐ.ടിയിൽനിന്ന് എന്‍വയോണ്‍മെന്റ് എന്‍ജിനീയങ്ങിറില്‍ എം.ടെകും നേടിയ അഫീന അഞ്ചുവര്‍ഷം മുമ്പാണ് ജോലിക്ക് കയറിയത്.

പു.ക.സ ആദരിച്ചു

കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് പരീക്ഷയിൽ സ്ട്രീം രണ്ടിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ സ്വദേശിനി അഫീന ഗുലാമിനെ പുരോഗമന കലാസാഹിത്യ സംഘം ഭാരവാഹികൾ ആദരിച്ചു. പു.ക.സ മേഖല പ്രസിഡന്റ് ഖാദർ പട്ടേപ്പാടം, സെക്രട്ടറി ഡോ. കെ. രാജേന്ദ്രൻ, വി.സി. പ്രഭാകരൻ, ടൗൺ പ്രസിഡന്റ് കെ.ജി. സുബ്രഹ്മണ്യൻ, ടൗൺ സെക്രട്ടറി കെ.എച്ച്. ഷെറിൻ അഹമ്മദ്, കെ. സതീശൻ, കെ. രവീന്ദ്രൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Tags:    
News Summary - Afina Ghulam secured third rank in KSA exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.