സഫ്വാന
പൊന്നാനി: ഐക്യരാഷ്ട്രസഭ മോഡൽ സമ്മേളനത്തിലേക്ക് പൊന്നാനി സ്വദേശിയായ വിദ്യാർഥിനിയെ തെരഞ്ഞെടുത്തു. പൊന്നാനി എം.ഇ.എസ് കോളജ് ജിയോളജി ബിരുദ വിദ്യാർഥിയായ സി. സഫ്വാനയാണ് ഇസ്താംബൂളിൽ നടക്കുന്ന അന്താരാഷ്ട്ര മോഡൽ ഐക്യരാഷ്ട്രസഭാ സമ്മേളനത്തിലേക്ക് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത്. തുർക്കിയിലെ ഇസ്താംബൂളിൽ ഫെബ്രുവരി അഞ്ച് മുതൽ എട്ടുവരെയാണ് ആഗോള സമ്മേളനം നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവപ്രതിഭകൾ സമ്മേളനത്തിൽ പങ്കെടുക്കും. എം.എസ്.എഫ് ഹരിത ജില്ല വൈസ് ചെയർപേഴ്സനും പൊന്നാനി മുനിസിപ്പൽ എം.എസ്.എഫ് ജനറൽ സെക്രട്ടറിയുമാണ് സഫ്വാന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.