അൻസി ഉസ്മാൻ: പത്തനംതിട്ട ജില്ലയിലെ ആദ്യ വനിത എക്സൈസ് ഇൻസ്‌പെക്ടർ

റാന്നി: പത്തനംതിട്ട ജില്ലയിൽ ആദ്യമായി വനിത എക്സൈസ് ഇൻസ്‌പെക്ടർ. ഈ മാസം 31നാണ് അൻസി ഉസ്മാൻ പത്തനംതിട്ട എക്സൈസ് സർക്കിൽ ഓഫിസിൽ നിയമിതയാവുന്നത്.

എക്സൈസ് വകുപ്പിൽ വനിത സിവിൽ എക്സൈസ് ഓഫിസറായി സേവനം അനുഷ്ഠിച്ചിരുന്നു. റിട്ട. ബി.എസ്.എഫ് എ.എസ്.ഐ ചെങ്ങന്നൂർ വെണ്മണി പുന്തല പള്ളിവടക്കേത്തിൽ ഉസ്മാൻ റാവുത്തരുടെ മകളാണ് അൻസി.

മാതാവ് സൗദ ഉസ്മാൻ, സഹോദരൻ അബു ഉസ്മാൻ (സൈബർ സെക്യൂരിറ്റി എഞ്ചിനീയർ, ബാംഗ്ലൂർ).

Tags:    
News Summary - Ansy Usman: First woman excise inspector in Pathanamthitta district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-30 09:23 GMT