94കാരി ഭഗ്‌വാനി രാജ്യത്തിനായി നേടിയത് മൂന്ന് മെഡലുകൾ; പ്രചോദനമെന്ന് നെറ്റിസൺസ്

ന്യൂഡൽഹി: പലരും ജിമ്മും വ്യായാമവുമെല്ലാം മാറ്റിവെച്ച് ആരോഗ്യം ശ്രദ്ധിക്കാതെ മടിപിടിച്ചിരിക്കുമ്പോൾ അദ്ഭുതമാകുന്നത് 94കാരിയായ ഭഗ്‌വാനിയുടെ നേട്ടങ്ങളാണ്. ഈ പ്രയത്തിലും യുവാക്കളെ പോലും അമ്പരപ്പിക്കുന്ന അത്‌ലറ്റാണ് ഭഗ്‌വാനി ദേവി ദാഗർ. ഫിൻലൻഡിൽ ഇന്നലെ നടന്ന ലോക മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഒരു സ്വർണവും രണ്ടു വെങ്കല മെഡലുകളുമാണ് ഇവർ ഇന്ത്യക്കായി നേടിയത്.

ഭഗ്‌വാനിയുടെ നേട്ടം നെറ്റിസൺസ് ആഘോഷമാക്കുകയാണ്. ഇന്ത്യൻ ജഴ്സിയിൽ മെഡലുകൾ അണിഞ്ഞുള്ള ഭഗ്‌വാനിയുടെ ചിത്രങ്ങളാണെങ്ങും. അഭിനന്ദനങ്ങൾ ചൊരിഞ്ഞും ഭഗ്‌വാനിയുടെ നേട്ടം പ്രചോദനമാണെന്ന് പറഞ്ഞും നിരവധി പേരാണ് അവരുടെ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ വർഷം ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക്സിൽ മൂന്ന് സ്വർണം നേടിയിരുന്നു. ഹരിയാനയിലെ ഖിദ്ക സ്വദേശിയാണ് ഭഗ്‌വാനി. ചെറുമകൻ വികാസ് ദാഗർ രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് ജേതാവാണ്.

Tags:    
News Summary - 94-yr-old sprinter Bhagwani Devi Dagar wins 3 medals in Finland

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-30 09:23 GMT