വിമാനയാത്രക്ക് തൊട്ടുമുമ്പ് പൈലറ്റുമാർ പെർഫ്യൂം ഉപയോഗിക്കരുതെന്ന നിർദേശമുണ്ടെന്ന് അറിയാമോ? ഇന്ത്യയുടെ വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) മാർഗനിർദേശങ്ങൾ അനുസരിച്ച് ഓരോ പറക്കലിനും മുമ്പ് പൈലറ്റുമാർ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പാക്കാൻ നിർബന്ധിത ബ്രെത്ത്അലൈസർ പരിശോധനക്ക് വിധേയരാക്കാറുണ്ട്.
എന്നാല്‍ സാനിറ്റൈസറുകള്‍, മൗത്ത് വാഷ്, പെര്‍ഫ്യൂമുകള്‍ പോലുള്ള ഉല്‍പ്പന്നങ്ങള്‍ മിക്കതും ഈഥൈല്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ളതാണ്. ആല്‍ക്കഹോള്‍ എത്ര ചെറിയ അളവിലാണെങ്കിലും ബ്രെത്ത്അലൈസറുകള്‍ അവയെ പെട്ടെന്ന് പിടിച്ചെടുക്കും. പരിശോധനക്ക് തൊട്ടുമുമ്പ് ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുകയോ പെര്‍ഫ്യൂം അടിക്കുകയോ ചെയ്താല്‍ ബ്രെത്ത്അലൈസര്‍ ഉയര്‍ന്ന റീഡിങ് രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്.
പല പെർഫ്യൂമുകളും കൊളോണുകളും ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ളതായതിനാൽ, അവ ഫലങ്ങളെ തടസ്സപ്പെടുത്തുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ബ്രെത്ത്അലൈസർ ഉപകരണം വളരെ സെൻസിറ്റീവ് ആയതിനാൽ 0.0001 ശതമാനം ആൽക്കഹോൾ കണ്ടെത്താൻ കഴിയും. അതിനാൽ പൈലറ്റുമാർ പെർഫ്യൂം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, അത് പെർഫ്യൂമിൽ നിന്ന് ആൽക്കഹോൾ കണ്ടെത്തുകയും മദ്യം കഴിച്ചിട്ടില്ലെങ്കിൽ പോലും തെറ്റായ പോസിറ്റീവ് ഫലം കാണിക്കുകയും ചെയ്തേക്കാം.
ഇത്തരം ഫലങ്ങൾ വിമാന യാത്ര വൈകിപ്പിച്ചേക്കാം. ചിലപ്പോൾ പൈലറ്റുമാർ അച്ചടക്ക നടപടി നേരിടേണ്ടിയും വരും. പറക്കാൻ അനുമതി ലഭിക്കുന്നതിന് മുമ്പ് പൈലറ്റുമാർ ബ്രെത്ത്അലൈസർ പരിശോധന നടത്തണമെന്ന് നിർദേശമുണ്ട്. മിക്ക എയര്‍ലൈനുകളിലും പരിശോധനക്ക് തൊട്ടുമുമ്പ് ആല്‍ക്കഹോള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കരുതെന്ന് പൈലറ്റുമാരോട് ആവശ്യപ്പെടാറുണ്ട്. എന്നാല്‍ ബ്രെത്ത്അലൈസർ പരിശോധന പൂർത്തിയായി കഴിഞ്ഞാൽ അവർക്ക് ആവശ്യാനുസരണം പെർഫ്യൂം ഉപയോഗിക്കുന്നതില്‍ വിലക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.