ഇ​ന്ത്യ​ൻ ഹൃ​ദ​യ​ങ്ങ​ളി​ൽ ‘കൊ​റി​യ​ൻ ട്രെ​ൻ​ഡ്’

ഇ​ന്ത്യ​യി​ൽ ‘ഹാ​ല്യു’ എ​ന്ന​റി​യ​പ്പെ​ടു​ന്ന കൊ​റി​യ​ൻ സം​സ്കാ​ര​ത്തി​ന്റെ ഉ​ദ​യം ഒ​റ്റ​രാ​ത്രി​കൊ​ണ്ട് ഉ​ണ്ടാ​യ​ത​ല്ല. 2022 മു​ത​ലാ​ണ് കൊ​റി​യ​ൻ സം​സ്കാ​ര സ്വാ​ധീ​നം ഇ​വി​ടെ കൂ​ടു​ത​ലാ​യി ക​ണ്ടു തു​ട​ങ്ങി​യ​തെ​ങ്കി​ലും അ​തി​നു​മു​മ്പു​ത​ന്നെ കൊ​റി​യ​ക്കാ​ർ​ക്ക് ഇ​വി​ടെ ആ​രാ​ധ​ക​രു​ണ്ടാ​യി​രു​ന്നു. കു​ടും​ബ ബ​ന്ധ​വും സൗ​ന്ദ​ര്യ​ശാ​സ്ത്ര​വും ഭ​ക്ഷ​ണ സം​സ്കാ​ര​വും വ​സ്ത്ര​ധാ​ര​ണ​വു​മെ​ല്ലാം ദൈ​നം​ദി​ന ശീ​ല​ങ്ങ​ളാ​യി മാ​റി വ​ള​രെ പ​തി​യെ​യാ​ണ് കൊ​റി​യ​ൻ സാം​സ്കാ​രി​ക സ്വാ​ധീ​നം ഇ​ന്ത്യ​യി​ലു​ണ്ടാ​യ​​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. കൊ​റി​യ​ൻ ഡ്രാ​മ​ക​ൾ​ക്ക് ഇ​ന്ത്യ​ൻ വീ​ടു​ക​ളി​ൽ കാ​ഴ്ച​ക്കാ​ർ ഏ​റെ​യു​ണ്ടാ​യി​രു​ന്നു. കൗ​മാ​ര​ക്കാ​രും മാ​താ​പി​താ​ക്ക​ളു​മെ​ല്ലാം അ​തി​ന്റെ ഫാ​ൻ​സു​മാ​യി​രു​ന്നു. സ്ട്രീ​മി​ങ് പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ ഹി​ന്ദി​യി​ൽ ഡ​ബ്ബ് ചെ​യ്ത കൊ​റി​യ​ൻ ഡ്രാ​മ​ക​ൾ​ക്ക് കാ​ഴ്ച​ക്കാ​ർ ഏ​റെ​യാ​യി​രു​ന്നു.

കോ​വി​ഡ് മ​ഹാ​മാ​രി​ക്കാ​ല​ത്ത് ഓ​ൺ​ലൈ​ൻ സ്ട്രീ​മി​ങ് പ്ലാ​റ്റ്ഫോ​മു​ക​ളി​ലൂ​ടെ കെ-ഡ്രാ​മ​ക​ളും കെ-പോ​പും വ്യാ​പ​ക​മാ​യ​തോ​ടെ ഇ​ന്ത്യ​ൻ യു​വ​ത​യു​ടെ ഹൃ​ദ​യ​ത്തി​ലേ​ക്ക് കൊ​റി​യ​ൻ സം​സ്കാ​രം വേ​രി​റ​ങ്ങു​ക​യാ​യി​രു​ന്നു. ബി.​ടി.​എ​സ് പോ​ലു​ള്ള ആ​രാ​ധ​ക​രു​ടെ ആ​ർ​മി​ക​ൾ സ​ജീ​വ​മാ​യി.

കൗ​മാ​ര​ക്കാ​രെ വ​ള​രെ ആ​ഴ​ത്തി​ൽ സ്വാ​ധീ​നി​ക്കാ​വു​ന്ന കാ​ഴ്ച​പ്പാ​ടു​ക​ളും മൂ​ല്യ​ങ്ങ​ളു​മാ​ണ് കൊ​റി​യ​ൻ ഡ്രാ​മ​ക​ൾ​ക്ക് ഇ​വി​ടെ പ്ര​ചാ​ര​മു​ണ്ടാ​കു​ന്ന​തി​ന്റെ ആ​ദ്യ കാ​ര​ണം. കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ, പ്ര​ണ​യം, സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ൾ എ​ന്ന കൂ​ട്ടി​യി​ണ​ക്കു​ന്ന സീ​രി​സു​ക​ൾ ആ​ഴ​ത്തി​ൽ സ്വാ​ധീ​നം ചെ​ലു​ത്തു​ന്നു.

മാ​ത്ര​മ​ല്ല, വേ​ഷ​വും ഭാ​ഷ​യും മ​റ്റും മാ​റു​ന്നു​ണ്ടെ​ങ്കി​ലും ഇ​ന്ത്യ​ക്കാ​ർ​ക്ക് വേ​ഗ​ത്തി​ൽ കൂ​ട്ടി​യി​ണ​ക്കാ​ൻ പ​റ്റു​ന്ന​താ​ണ് ഈ ​ഡ്രാ​മ​ക​ളി​ലെ പ​ല ക​ഥ​ക​ളും. പു​രു​ഷ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കാ​ണ് ഇ​തി​ൽ ആ​രാ​ധ​ക​ർ ഏ​റെ. അ​വ​ർ സ്ക്രീ​നു​ക​ളി​ൽ ക​ര​യാ​നും ക്ഷ​മ ചോ​ദി​ക്കാ​നും പാ​കം ചെ​യ്യാ​നും മ​ടി കാ​ണി​ക്കാ​ത്ത​തി​നാ​ൽ ഇ​വ​ർ​ക്ക് ന​ല്ല ആ​രാ​ധ​ക​രു​മു​ണ്ട്. സ്‌​ക്രീ​നു​ക​ളി​ൽ​നി​ന്ന് ഭ​ക്ഷ​ണ​ത്തി​ലേ​ക്കും ഫാ​ഷ​നി​ലേ​ക്കും ദൈ​നം​ദി​ന ജീ​വി​ത​ത്തി​ലേ​ക്കും കൊ​റി​യ​ൻ ക​ൾ​ച്ച​ർ സ്വാ​ധീ​നം മാ​റി.

യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ കൊ​റി​യ​ൻ ഭ​ക്ഷ​ണ​ത്തി​ന് വ​ലി​യ പ്ര​ചാ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ക​​ണ്ടെ​ത്ത​ൽ. സ്വി​ഗ്ഗി​യു​ടെ ഡേറ്റ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച്, ബം​ഗ​ളൂ​രു, മും​ബൈ തു​ട​ങ്ങി​യ മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ൽ കൊ​റി​യ​ൻ ഭ​ക്ഷ​ണ​ത്തി​നു​ള്ള ഓ​ർ​ഡ​റു​ക​ൾ വ​ർ​ഷം തോ​റും 50 ശ​ത​മാ​നം വ​ർ​ധി​ച്ചു​വ​രു​ന്നു​ണ്ട്. സൂ​റ​റ്റ്, മൈ​സൂ​രു ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ വ​ള​ർ​ച്ച 59 ശ​ത​മാ​ന​ത്തി​ലും കൂ​ടു​ത​ലാ​ണ്.

കൊ​റി​യ​ൻ സ്റ്റൈ​ൽ ക​ഫേ​ക​ളും ക്ലൗ​ഡ് കി​ച്ച​ണു​ക​ളും ചെ​റി​യ റ​സ്റ്റോ​റ​ന്റു​ക​ളു​മെ​ല്ലാം ന​ഗ​ര​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്. ഫാ​ഷ​നി​ലും കൊ​റി​യ​ൻ സ്റ്റൈ​ൽ ട്രെ​ൻ​ഡാ​ണി​പ്പോ​ൾ. ഓ​വ​ർ സൈ​സ്ഡ് ക്ലോ​ത്തു​ക​ൾ, സ്നീ​ക്ക​റു​ക​ൾ തു​ട​ങ്ങി​യ​വ കൊ​റി​യ​ൻ ഫാ​ഷ​ൻ സ​ങ്ക​ൽ​പ്പ​ങ്ങ​ളി​ൽ​നി​ന്ന് വ​ന്ന​വ​യാ​ണ്. കൂ​ടാ​തെ, സൗ​ന്ദ​ര്യ ലോ​ക​ത്ത് ഗ്ലാ​സ് സ്കി​ൻ എ​ന്നു പ​റ​യു​ന്ന ക​ണ്ണാ​ടി പോ​ലെ തി​ള​ങ്ങു​ന്ന ച​ർ​മമാ​ണ് പു​തി​യ കാ​ല​ത്തെ ട്രെ​ൻ​ഡ്.

കെ-ബ്യൂ​ട്ടി ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​യി​ൽ ആ​രാ​ധ​ക​ർ ഏ​റെ​യാ​ണ്. കൊ​റി​യ​ൻ ഭാ​ഷ പ​ഠി​ക്കാ​നു​ള്ള താ​ൽ​പ​ര്യം കൗ​മാ​ര​ക്കാ​രി​ൽ വ​ർ​ധി​ച്ചു​വ​രു​ന്നു​വെ​ന്നും പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. ഇ​ന്ത്യ​യി​ലു​ട​നീ​ളം കൊ​റി​യ​ൻ ഭാ​ഷ പ​ഠി​പ്പി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളും ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ണ്ട്. ഒ​രു പ​ഠ​ന​ത്തി​ൽ, ഇ​ന്ത്യ​യി​ൽ കൊ​റി​യ​ൻ ഭാ​ഷാ പ​ഠി​താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ൽ, പ്ര​ത്യേ​കി​ച്ച് 13നും 22 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ഉ​പ​യോ​ക്താ​ക്ക​ളി​ൽ, 75 ശ​ത​മാ​നം വാ​ർ​ഷി​ക വ​ർ​ധ​ന​വാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

Tags:    
News Summary - 'Korean trend' in Indian hearts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.