പു​ന​ലൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ഓ​മ​ന​ക്കു​ട്ട​ൻ ഉ​ണ്ണി​ത്താ​ൻ (ഇ​ട​ത്ത്) മ​രു​മ​ക​നാ​യ ജി. ​ജ​യ​പ്ര​കാ​ശി​ന് ( വ​ല​ത്ത്) സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കു​ന്നു.

ഭാര്യ പിതാവിൽ നിന്നും പ്രതിജ്ഞ ഏറ്റുചൊല്ലി മരുമകൻ

പുനലൂർ: സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത ഭാര്യാപിതാവും ഏറ്റുചൊല്ലിയ മരുമകനും ഒരേ കൗൺസിലിൽ അംഗങ്ങളായി. പുനലൂർ നഗരസഭയുടെ പുതിയ കൗൺസിലിലാണ് മുമ്പ് ഉണ്ടായിട്ടില്ലാത്ത അപൂർവ പങ്കാളിത്തം. ഇരുവരും കോൺഗ്രസ് നേതാക്കളാണ്. മുതിർന്ന അംഗമായ ഓമനക്കുട്ടൻ ഉണ്ണിത്താനിൽ നിന്നും മകളുടെ ഭർത്താവും പവർഹൗസിൽ നിന്നും വിജയിച്ച ജി. ജയപ്രകാശാണ് സത്യവാചകം ഏറ്റുചൊല്ലിയത്.

വരണാധികാരി ആദ്യം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത് മുതിർന്ന അംഗമെന്ന നിലയിൽ ഓമനക്കുട്ടൻ ഉണ്ണിത്താനാണ്. ആരംപുന്നയിൽ നിന്നും വിജയിച്ച ഉണ്ണിത്താൻ അഞ്ചാമതായാണ് കൗൺസിലറാകുന്നത്. കഴിഞ്ഞ രണ്ടു കൗൺസിലുകളിലും പങ്കാളിയായ ജയപ്രകാശ് ഇക്കഴിഞ്ഞ കൗൺസിലിൽ പ്രതിപക്ഷ നേതാവായിരുന്നു.

Tags:    
News Summary - Son-in-law takes oath from wife's father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.