നസീർ
കൂരിയാട്ടുതൊടി
ദുബൈ: പാലക്കാട് ജില്ലയിലെ പട്ടാമ്പി സ്വദേശിയായ നസീർ കൂരിയാട്ടുതൊടി നാല് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നു. 19ാം വയസ്സിൽ 1984 ആഗസ്റ്റിലാണ് മുംബൈയിൽനിന്നും ദുബൈയിൽ പ്രവാസിയായി അദ്ദേഹം വന്നിറങ്ങിയത്. തുടർന്ന് നസീർ ജോലി അന്വേഷിച്ച് അൽഐനിൽ എത്തുകയും ഒരു ക്ലീനിങ് കമ്പനിയിൽ ജോലിക്ക് കയറി മൂന്ന് വർഷത്തോളം ജോലിയിൽ തുടരുകയുംചെയ്തു.
പിന്നീട് പല ജോലികളും ചെയ്തുവരികയായിരുന്ന സമയത്താണ് അൽ ഐനിലെ അൽനസർ ഫാർമസി ഉടമ വർഗീസുമായി പരിചയപ്പെടുന്നത്.
തുടർന്ന് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഫാർമസിയിൽ ജോലി ലഭിക്കുകയും വർഷങ്ങൾ കൂടെനിർത്തുകയുമായിരുന്നു. ദുബൈയിലെ പട്ടാമ്പിയുടെ പ്രവാസി കൂട്ടായ്മയായ ഇമാറാത്ത് പട്ടാമ്പിയുടെ പ്രവർത്തകനും സീനിയർ അംഗവുമാണ്. തന്റെ 42 വർഷത്തെ പ്രവാസജീവിതത്തിൽ ഏറ്റവും വലിയ സമ്പാദ്യം കുടുംബവും പിന്നെ കൈവിടാത്ത ഒരുപാട് സുഹൃത്തുക്കളുമാണെന്ന് നസീർ പറയുന്നു.മൂന്ന് മക്കൾ എൻജിനീയർമാരാണ്. ഭാര്യ: റുഖിയ. മക്കൾ: റമീസ് (ബംഗളൂരു), റഫീസ് (ദുബൈ), റിസ്മി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.