അ​ല​ക്സാ​ണ്ട​ർ റേ​ഡി​യോ കേ​ൾ​ക്കു​ന്നു

83-ാം വയസ്സിലും അലക്സാണ്ടർക്ക് കൂട്ട്​ റേഡിയോ

കോ​ത​മം​ഗ​ലം: ആ​റ​ര പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി റേ​ഡി​യോ​യെ നെ​ഞ്ചോ​ട് ചേ​ർ​ത്ത് ക​ഴി​യു​ക​യാ​ണ് കോ​ത​മം​ഗ​ലം ചേ​ലാ​ട് ചെ​മ്മീ​ൻ​കു​ത്ത് സ്വ​ദേ​ശി റി​ട്ട. അ​ധ്യാ​പ​ക​ൻ സി.​കെ. അ​ല​ക്സാ​ണ്ട​ർ. പു​ത്ത​ൻ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ കു​ത്തൊ​ഴു​ക്കി​നി​ട​യി​ലും വാ​ർ​ത്ത​ക​ൾ അ​റി​യാ​നും വി​നോ​ദ​ത്തി​നും ചെ​ങ്ങ​മ​നാ​ട​ൻ വീ​ട്ടി​ൽ അ​ല​ക്സാ​ണ്ട​ർ എ​ന്ന 83കാ​ര​ന് റേ​ഡി​യോ ത​ന്നെ ഇ​ഷ്ടം.

റേ​ഡി​യോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ത​റി​വും അ​ല​ക്സാ​ണ്ട​ർ​ക്ക് മ​ന​പാ​ഠ​മാ​ണ്. റേ​ഡി​യോ ഇ​ല്ലാ​ത്തൊ​രു ലോ​ക​ത്തെ​പ്പ​റ്റി ഈ ​റി​ട്ട. അ​ധ്യാ​പ​ക​ന് ചി​ന്തി​ക്കാ​നേ സാ​ധ്യ​മ​ല്ല. ചെ​റു​പ്പം മു​ത​ലേ റേ​ഡി​യോ കേ​ൾ​ക്കു​ന്ന ശീ​ല​മു​ണ്ട്. മ​റ്റു​ള്ള​വ​രോ​ടു​ള്ള പെ​രു​മാ​റ്റം, ജീ​വി​ത ശൈ​ലി തു​ട​ങ്ങി​യ​വ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ റേ​ഡി​യോ നി​ർ​ണാ​യ​ക പ​ങ്കു വ​ഹി​ച്ചി​ട്ടു​ണ്ടെ​ന്ന് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

റേ​ഡി​യോ പ​രി​പാ​ടി​ക​ൾ കേ​ട്ടു​കൊ​ണ്ടാ​ണ് അ​ല​ക്സാ​ണ്ട​റു​ടെ ഓ​രോ ദി​ന​വും തു​ട​ങ്ങു​ന്ന​ത് ത​ന്നെ. രാ​ത്രി 11 മ​ണി​ക്ക് റേ​ഡി​യോ പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ റേ​ഡി​യോ കേ​ട്ടി​രി​ക്കാ​ൻ ഇ​ഷ്ട​മാ​ണ്.

ആ​കാ​ശ​വാ​ണി​യു​ടെ സ്ഥി​രം ശ്രോ​താ​ക്ക​ൾ​ക്ക് സു​പ​രി​ചി​ത​മാ​യ പേ​രാ​ണ് അ​ല​ക്സാ​ണ്ട​ർ കോ​ത​മം​ഗ​ലം എ​ന്ന​ത്. 1980ൽ ​മി​ക​ച്ച റേ​ഡി​യോ ശ്രോ​താ​വി​നു​ള്ള സ​മ്മാ​ന​മാ​യി കേ​ന്ദ്ര​മ​ന്ത്രി വ​സ​ന്ത് പി. ​സാ​ഠെ റേ​ഡി​യോ ന​ൽ​കി. നി​ര​വ​ധി ത​വ​ണ പു​ര​സ്‌​കാ​ര​ങ്ങ​ൾ തേ​ടി​യെ​ത്തി. വ​യ​ലും വീ​ടും, കൃ​ഷി​പാ​ഠം, ജീ​വ​ധാ​ര, അ​മൂ​ല്യ​മീ നേ​ത്ര​ങ്ങ​ൾ, അ​ക്ഷ​യ ഊ​ർ​ജ​വും ന​മ്മ​ളും, മ​ത്സ്യ​കേ​ര​ളം, ന​മ്മു​ടെ ആ​ഹാ​രം, സു​ഗ​ന്ധ കേ​ര​ളം, എ​യ്ഡ്‌​സ് ബോ​ധ​വ​ൽ​ക്ക​ര​ണം തു​ട​ങ്ങി നി​ര​വ​ധി പ​ര​മ്പ​ര​ക​ളി​ൽ ഇ​ദ്ദേ​ഹം വി​ജ​യി​യാ​യി. സ​മ്മാ​ന​മാ​യി ര​ണ്ടു​ത​വ​ണ കൃ​ഷി ശാ​സ്ത്ര​ജ്ഞ​രോ​ടൊ​പ്പം അ​ഖി​ലേ​ന്ത്യാ പ​ര്യ​ട​ന​ത്തി​നും അ​വ​സ​രം ല​ഭി​ച്ചു. സ​മ്മാ​ന​മാ​യി ല​ഭി​ച്ച 20ൽ​പ​രം റേ​ഡി​യോ​ക​ൾ ബ​ന്ധു​ക്ക​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും ന​ൽ​കി അ​വ​രെ​യും റേ​ഡി​യോ​യു​ടെ ലോ​ക​ത്തേ​ക്ക് കൈ​പി​ടി​ച്ചു.

മി​ക​ച്ച അ​ധ്യാ​പ​ക​നു​ള്ള സം​സ്ഥാ​ന- ദേ​ശീ​യ അ​വാ​ർ​ഡു​ക​ൾ (1994, 95) നേ​ടി​ത്ത​ന്ന​തി​ൽ ഒ​രു പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച​ത് റേ​ഡി​യോ​യും കോ​ത​മം​ഗ​ലം മാ​ർ​ത്തോ​മാ ചെ​റി​യ പ​ള്ളി​യി​ൽ ക​ബ​റ​ട​ക്കി​യ യെ​ൽ​ദോ മാ​ർ ബ​സേ​ലി​യോ​സ്‌ ബാ​വ​യു​ടെ അ​നു​ഗ്ര​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. വേ​ൾ​ഡ് ബു​ക്ക്‌ ഓ​ഫ്‌ റെ​ക്കോ​ർ​ഡ്സ്, ഏ​ഷ്യ ബു​ക്ക്‌ ഓ​ഫ്‌ റെ​ക്കോ​ർ​ഡ്സ്, ല​ണ്ട​ൻ ബു​ക്ക്‌ ഓ​ഫ്‌ വേ​ൾ​ഡ് റെ​ക്കോ​ർ​സ്‍സ്, പ്ര​സ്റ്റി​ജി​യ​സ് ബു​ക്ക്‌ ഓ​ഫ്‌ വേ​ൾ​ഡ് റെ​ക്കോ​ർ​ഡ്സ് എ​ന്നി​വ നേ​ടി​യ അ​ല​ക്സാ​ണ്ട​ർ​ക്ക് 2019ൽ ​കേ​ര​ള​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച റേ​ഡി​യോ ശ്രോ​താ​വി​നു​ള്ള ശ്ര​വ​ണ​ശ്രീ അ​വാ​ർ​ഡും ല​ഭി​ച്ചു.

ചി​ത്ര​ക​ല​യി​ലും ബു​ൾ​ബു​ൾ വാ​യ​ന​യി​ലും മി​ക​വ് തെ​ളി​യി​ച്ച ഇ​ദ്ദേ​ഹം 1998ൽ ​കോ​ത​മം​ഗ​ലം മാ​ർ ബേ​സി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ​നി​ന്നാ​ണ് വി​ര​മി​ച്ച​ത്. പു​തു​ത​ല​മു​റ​യി​ലെ സ്വ​കാ​ര്യ എ​ഫ്.​എം റേ​ഡി​യോ​ക​ളാ​യ റേ​ഡി​യോ മം​ഗോ​യും, ക്ല​ബ്‌ എ​ഫ്.​എ​മ്മും, റെ​ഡ് എ​ഫ്.​എ​മു​മെ​ല്ലാം ഇ​ദ്ദേ​ഹം ദി​നേ​ന ശ്ര​വി​ക്കാ​റു​ണ്ട്. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും കോ​ത​മം​ഗ​ലം മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ളേ​ജ് ലൈ​ബ്ര​റി അ​സി​സ്റ്റ​ന്റു​മാ​യ മ​ക​ൻ ഏ​ബി​ൾ സി. ​അ​ല​ക്സി​നോ​ടൊ​പ്പ​മാ​ണ് താ​മ​സം. ഭാ​ര്യ: പ​രേ​ത​യാ​യ മേ​രി.

Tags:    
News Summary - Alexander still has a radio at the age of 83

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.