കെ.വി. അബ്‌ദുൽ നാസർ

കെ.വി. അബ്‌ദുൽ നാസറിന് പുരസ്‌കാരം

കോഴിക്കോട്: യു.എ.ഇയുടെ ആദ്യ പ്രസിഡന്റായിരുന്ന ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്‌യാന്റെ ഓർമക്കായി ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ നൽകുന്ന ശൈഖ് സായിദ് രാജ്യാന്തര പുരസ്കാരം (ഒരു ലക്ഷം രൂപ) അക്ബർ ട്രാവൽസ് ചെയർമാൻ കെ.വി. അബ്‌ദുൽ നാസറിന്.

ഗൾഫിലേക്കുള്ള വ്യോമയാന മേഖലയിൽ നൂതന സൗകര്യങ്ങൾ കൊണ്ടുവന്നത് അടക്കമുള്ള സേവനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം. 25ന് മുംബൈ താനെ വെസ്‌റ്റിലെ ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ താനെ ചാപ്റ്ററിന്റെ ഗ്ലോബൽ എൻ.ആർ.ഐ സമ്മിറ്റിൽ സമ്മാനിക്കും.

Tags:    
News Summary - K.V. Abdul Nasser receives award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.