റാസല്‍ഖൈമ: 43 വര്‍ഷം നീണ്ട യു.എ.ഇ ജീവിതം അവസാനിപ്പിച്ച് ആലങ്കോട് പന്താവൂര്‍ കോലാട്ടുവളപ്പില്‍ വീട്ടില്‍ പരേതനായ കുഞ്ഞുമൊയ്തുവിന്റെ മകന് സെയ്തുമുഹമ്മദ് (പാലസ് സെയ്ത്ക്ക) നാട്ടിലേക്ക്. 1979 ഫെബ്രുവരിയില്‍ ദുബൈയിലാണ് താന്‍ വിമാനമിറങ്ങിയതെന്ന് സെയ്തുമുഹമ്മദ് 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു.
ഒറ്റവരി പാതകളും സൗകര്യങ്ങള്‍ കുറഞ്ഞ വാസസ്ഥലങ്ങളും മാത്രമുണ്ടായിരുന്ന യു.എ.ഇയുടെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണ്. സമൃദ്ധിയിലേക്കും നൂതന സൗകര്യങ്ങളിലേക്കുമുള്ള യു.എ.ഇയുടെ വളര്‍ച്ച സ്വപ്നസമാനം.
43 വര്‍ഷം നീണ്ട ഗള്‍ഫ് ജീവിതം; സെയ്ത്ക്ക പന്താവൂരിലേക്ക്പിതാവ് റാസല്‍ഖൈമയില്‍ നടത്തിയിരുന്ന കച്ചവട സ്ഥാപനത്തിലായിരുന്നു ആദ്യ ജോലി. '81ല്‍ അഗ്രികള്‍ച്ചറല്‍ വകുപ്പില്‍ ജോലി ലഭിച്ചു. '84ല്‍ റാക് ഖുസാം ശൈഖ് പാലസില്‍ അഗ്രികള്‍ച്ചറല്‍ ഫോര്‍മാനായി അവസരം ലഭിച്ചു. ഇവിടെനിന്ന് മറ്റൊരു ജോലിയെക്കുറിച്ച് ചിന്തിക്കേണ്ടിവന്നിട്ടില്ല.
ഡ്രൈവറും കാര്‍ഷികവൃത്തിയും ഇതര ജോലികളുമായി 38 വര്‍ഷമായി ഖുസാം പാലസില്‍ തുടരുന്ന സേവനത്തിന് വിടുതല്‍ നല്‍കിയാണ് നാട്ടിലേക്ക് മടങ്ങുന്നത്. അധികൃതരും സഹപ്രവര്‍ത്തകരും തദ്ദേശീയരും വിവിധ നാട്ടുകാരും നല്കിയ സ്നേഹവായ്പുകള്‍ക്ക് നന്ദിയുണ്ടെന്ന് സെയ്തുമുഹമ്മദ് പറയുന്നു. ഭാര്യ: ഖദീജ. മാതാവ്: ഫാത്തിമ. മക്കള്‍: ഫായിസ് (ദുബൈ), റംസിയ, ആമിന. മരുമക്കള്‍: അഷ്റഫ്, ഫായിസ് (ഖത്തര്‍). നിസ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.