ഡോ. സജി
ഉതുപ്പാൻ
മസ്കത്ത്: ഒമാനിലെ സാമൂഹിക പ്രവർത്തകനായ ഡോ. സജി ഉതുപ്പാന് ഗ്ലോബൽ മലയാളി രത്ന പുരസ്കാരം. കൊച്ചിയിൽ വ്യാഴം, വെള്ളി ദിവങ്ങളിൽ നടക്കുന്ന ഗ്ലോബൽ മലയാളി ഫെസ്റ്റിവലിന്റെ ഭാഗമായാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
എറണാകുളം അരയൻകാവ് തോട്ടറ വെട്ടിക്കാലിൽ കുടുംബാംഗമാണ്. റോയൽ ഒമാൻ പോലീസ് ആംബുലൻസ്,സിവിൽ സ്റ്റാറ്റസ് വിഭാഗങ്ങളുടെ സ്ഥാപകരിൽ ഒരാളായ ഡോ. സജി ഉതുപ്പാൻ ഒമാൻ കോളജ് ഓഫ് ഹെൽത്ത് സയൻസസിലെ സീനിയർ ഇംഗ്ലീഷ് ലെക്ചറർ ആണ്
ഭാര്യ: സോജി കുര്യൻ (സീനിയർ സ്റ്റാഫ് നഴ്സ്, സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ). ഒമ്പതാം ക്ലാസ് വിദ്യാർഥിനി മറിയം ലിയാനയാണ് ഏകമകൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിവിധ മേഖലകളിലെ മികവാർന്ന പ്രകടനങ്ങളുടെ പേരിൽ തെരഞ്ഞെടുത്ത 16 പേർക്കാണ് പുരസ്കാരം. ലൈഫ്ടൈം ബിസിനസ്, മലയാളി സമൂഹത്തിന് നൽകിയ വിവിധ സേവനങ്ങൾ, ഇക്കണോമി, ഫിനാൻസ്, എഞ്ചിനീയറിംഗ്, സാങ്കേതികവിദ്യ, സാമൂഹിക സേവനം, സാഹിത്യം, കല, സംസ്കാരം തുടങ്ങി വിവിധ മേഖലകളിലെ നേട്ടങ്ങൾ പരിഗണിച്ചാണ് ഗ്ലോബൽ മലയാളിരത്ന പുരസ്കാരങ്ങൾ നൽകുന്നത്. കൊച്ചി ക്രൗൺ പ്ലാസയിൽ വെള്ളിയാഴ്ച്ച വൈകീട്ട് പുരസ്കാര ജേതാക്കളെ ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.