ഡോ. മനൂപ്

ഡോ. മനൂപ് അയൺമാൻ

ഗാന്ധിനഗർ: ഗോവയിൽ നടന്ന ട്രയാത്തലൺ മത്സരത്തിൽ മെഡിക്കൽ കോളജ് ജനറൽ സർജറി വിഭാഗം അസിസ്റ്റൻറ് പ്രഫ. ഡോ. ബി. മനൂപ് അയൺമാനായി തെരഞ്ഞെടുക്കപ്പെട്ടു. 70.3 മൈൽ ട്രയാത്തലൺ എട്ടു മണിക്കൂർ 30 മിനിറ്റിൽ പൂർത്തിയാക്കിയാണ് ഈ നേട്ടം. 1.9 കിലോമീറ്റർ കടലിൽ നീന്തൽ, 90 കിലോമീറ്റർ സൈക്ലിങ്, 21 കിലോമീറ്റർ ഓട്ടം എന്നിവയാണ് ട്രയാത്തലോൺ മത്സരത്തിലുള്ളത്.

പാലാ സെന്‍റ് തോമസ് കോളജ് കുളത്തിലാണ് നീന്തൽ പരിശീലനം നേടിയത്. ഗോവ ഓപൺ വാട്ടർ സ്വിമ്മിങ് ക്ലബിൽ കടൽ നീന്തലിൽ പരിശീലനം നേടി. കോട്ടയം റണ്ണേഴ്സ് ക്ലബ്, കോട്ടയം സൈക്ലിങ് ക്ലബ് എന്നിവയിൽ അംഗമാണ്. മാവേലിക്കര തട്ടാരമ്പലം ഗായത്രി വീട്ടിൽ ഡോ. ഇ.വി. ഭാസിയുടെയും റിട്ട. ശിരസ്തദാർ കെ. അംബികാദേവിയുടെയും മകനാണ് 39കാരനായ ഡോ. ബി മനൂപ്.

Tags:    
News Summary - Dr. Manoop Ironman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.