ചേരാനല്ലൂർ: അപൂർവ ജനിതകരോഗം ബാധിച്ച യുവാവ് ചികിത്സക്കായി കനിവ് തേടുന്നു. ചേരാനല്ലൂർ കാർത്യായനി ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന കടുവൻകുഴി വീട്ടിൽ ചന്ദ്രനാണ് (44) മാസ്കുലർ ഡിസ്ട്രോഫി വിഭാഗത്തിൽപെട്ട ലൈറ്റ് ഓൺ സൈറ്റ് പോംപേ എന്ന അപൂർവരോഗം പിടിപെട്ടത്.
ഒരുവർഷം മുമ്പ് ഇലക്ട്രീഷനായ ചന്ദ്രൻ കുഴഞ്ഞുവീഴുകയായിരുന്നു. എൻസൈം റീപ്ലേസ്മെന്റ് തെറപ്പി നടത്തിയാൽ മാത്രമേ ജീവൻ നിലനിർത്താനാകൂ എന്നാണ് ഡോക്ടർമാർ പറയുന്നത്.
രണ്ട് ഡോസ് മരുന്നിന് 20 ലക്ഷം കണക്കിൽ ആറുമാസം തുടർന്ന് നടത്തിയാൽ മാത്രമേ ഫലപ്രദമാകൂ. ആലപ്പുഴ ശ്രീ ശാരധ മന്ദിരത്തിൽ അന്തേവാസിയായിരുന്ന കാർത്തികയാണ് ഭാര്യ. പ്രായമായ മാതാവ് ലളിതയും മൂന്നാം ക്ലാസിലും രണ്ടാംക്ലാസിലും പഠിക്കുന്ന രണ്ട് മക്കളുണ്ട്.
നിലവിൽ മെഷീന്റെ സഹായത്തോടെയാണ് ശ്വസിക്കുന്നത്. രണ്ട് ഹൃദയാഘാതം കഴിഞ്ഞു. ഭക്ഷണം കുഴമ്പ് രൂപത്തിൽ ആക്കിയാലെ കഴിക്കാനാകൂ. നിവർന്നു നിൽക്കാനാകില്ല. 8500 രൂപ വാടകക്കാണ് കുടുംബം താമസിക്കുന്നത്. ഫിസിയോതെറപ്പി, മറ്റു മരുന്നുകൾ അടക്കം 3000രൂപയോളം പ്രതിദിനം ആവശ്യമുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേഷ് ചെയർമാനായും തണൽ പാലിയേറ്റിവ് സെന്റർ ജനറൽ സെക്രട്ടറി സാലിഹ് താമരശ്ശേരി വൈസ് ചെയർമാനായും വാർഡ് മെംബർ കെ.ജെ. ജയിംസിന്റെ നേതൃത്വത്തിൽ സഹായ നിധി രൂപവത്കരിച്ചിട്ടുണ്ട്.
എസ്.ബി.ഐ ആലുവ ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ:35550515128, ഐ.എഫ്.സി കോഡ്: SBIN0007016, ഗൂഗ്ൾ പേ: 9497444508
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.