ആകാശപ്പറവകളില്‍ എത്തിയ ബന്ധുക്കളോടൊപ്പം അനീഷ്

ഉറ്റവരെ കണ്ടെത്തി തിരികെയേൽപിച്ച് ‘ആകാശപ്പറവകള്‍’; അനീഷ് ഇനി കുടുംബത്തിനൊപ്പം

മലയാറ്റൂര്‍: മാര്‍വാല ദയറ ആകാശ പറവകള്‍ എന്ന സൈക്കോ സോഷ്യല്‍ റിയാബിറ്റേഷന്‍ സെന്റര്‍ കഴിഞ്ഞ ആറു വര്‍ഷമായി അന്തോവാസി ആയിരുന്ന ഹരീശ്വരനെ (അനീഷ്) സ്വന്തം കുടുംബാംഗങ്ങളെ കണ്ടെത്തി തിരിച്ച് ഏല്‍പ്പിച്ചു. 2019 ല്‍ തൃശൂരില്‍ അപകടത്തില്‍പ്പെട്ട് കാല് നഷ്ടപ്പെട്ട നിലയില്‍ എത്തിയ അനീഷിനെ സന്നദ്ധ പ്രവര്‍ത്തകനായ കെ.കെ. ജോയ് ആണ് സൂപ്രണ്ടിന്റെ അനുമതിയോടെ ‘ആകാശ പറവകളി’ല്‍ എത്തിച്ചത്.

കഴിഞ്ഞ ദിവസം അക്ഷയ സെന്ററില്‍നിന്ന് ആധാര്‍ ലഭിക്കുകയും അനീഷിന്റെ മേല്‍വിലാസം കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് മലപ്പുറം വള്ളിക്കുന്നിലെ വീടുമായി ആകാശ പറവകള്‍ ഡയറക്ടര്‍ ബ്രദര്‍ സാംസണ്‍ ബന്ധപ്പെട്ടപ്പോള്‍ സഹോദരനും കുടുംബാംഗങ്ങളും അനീഷിനെ തിരിച്ചറിഞ്ഞു. സഹോദരന്‍ പരമേശ്വരന്‍, ഗോപാലകൃഷ്ണന്‍ തുടങ്ങിയ ബന്ധുക്കള്‍ എത്തി അനീഷിനെ കൊണ്ടുപോയി.

Tags:    
News Summary - 'Akashaparavakal' finds and returns Aneesh to his family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.