കി​ളി​ക​ളെ ക​ണ്ടു​പ​ഠി​ക്കാം

പ്രാ​യ​മാ​യ​വ​രി​ൽ ചി​ല​രു​ടെ​യെ​ങ്കി​ലും ജീ​വി​തം സം​ഘ​ർ​ഷം നി​റ​ഞ്ഞ​താ​വാ​ൻ കാ​ര​ണം ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ അ​ടു​ത്ത ത​ല​മു​റ​യി​ലേ​ക്ക്​ കൈ​മാ​റാ​ൻ കൂ​ട്ടാ​ക്കാ​ത്ത​താ​ണ്. വീ​ട്ടു​കാ​ര്യ​ങ്ങ​ൾ മ​​ക്ക​ളെ​യും മ​രു​മ​ക്ക​ളെ​യും ഏ​ൽ​പി​ച്ച്​ സ്വ​സ്ഥ​മാ​യി​രി​ക്കാ​നാ​ണ്​ ശ്ര​മി​ക്കേ​ണ്ട​ത്. പ്ര​കൃ​തി​യി​ലേ​ക്ക്​ നോ​ക്കി​യാ​ൽ ഇ​ക്കാ​ര്യം​ മ​ന​സ്സി​ലാ​വും. കു​ട്ടി​ക​ൾ പ​റ​ക്ക​മു​റ്റി​യാ​ൽ കൊ​ത്തി​യോ​ടി​ച്ച്​ സ്വ​ന്തം ജീ​വി​തം ഇ​ഷ്ടം​പോ​ലെ ജീ​വി​ച്ചു​തീ​ർ​ക്കാ​നാ​ണ്​ കി​ളി​ക​ൾ ശ്ര​മി​ക്കു​ന്ന​ത്. അ​ധി​കാ​ര​ങ്ങ​ളും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും പു​തു​ത​ല​മു​റ​ക്ക്​ കൈ​മാ​റി അ​വ​രെ ജീ​വി​ത​ത്തി​ൽ സ്വ​യം​പ​ര്യാ​പ്ത​രാ​ക്കാ​നാ​ണ്​ ശ്ര​മി​ക്കേ​ണ്ട​ത്. ഒ​രു​ദി​വ​സം ജീ​വി​തം അ​വ​സാ​നി​ച്ചു​പോ​യാ​ലും പി​ന്തു​ട​ർ​ച്ച​ക്കാ​രാ​യ വ്യ​ക്​​തി​ക​ൾ​ക്ക്​ കാ​ര്യ​ങ്ങ​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ഇ​താ​വ​ശ്യ​മാ​ണ്.

പാ​ലം പ​ണി​യാം.. ജ​ന​റേ​ഷ​ൻ ഗ്യാ​പ്പി​നി​ട​യി​ൽ

ത​ല​മു​റ​ക​ൾ​ക്കി​ട​യി​ലെ വി​ട​വ് അ​ഥ​വാ ജ​ന​റേ​ഷ​ൻ ഗ്യാ​പ്​ ആ​ണ്​ പ്രാ​യ​മാ​യ​വ​​രു​ടെ സ്വ​സ്ഥ​ത കെ​ടു​ത്തു​ന്ന മ​റ്റൊ​രു കാ​ര്യം. പ്രാ​യ​മാ​യ​വ​രെ​ല്ലാം പി​ന്തി​രി​പ്പ​ന്മാ​രാ​ണെ​ന്നും പു​തി​യ കാ​ര്യ​ങ്ങ​ളൊ​ന്നും അ​വ​ർ​ക്ക്​ മ​ന​സ്സി​ലാ​വി​ല്ലെ​ന്നും പു​തി​യ ത​ല​മു​റ​യി​ൽ​പ്പെ​ട്ട​വ​ർ ക​രു​തു​മ്പോ​ൾ പ്രാ​യ​മാ​യ​വ​ർ ക​രു​തു​ന്ന​ത്​ പു​തി​യ ത​ല​മു​റ​യി​ൽ​പ്പെ​ട്ട​വ​ർ തീ​രെ ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​ത്ത​വ​രും കാ​ര്യ​ങ്ങ​ൾ കൃ​ത്യ​ത​യോ​ടെ ചെ​യ്യാ​ൻ ക​ഴി​വി​ല്ലാ​ത്ത​വ​രു​മാ​ണെ​ന്നാ​ണ്.

ഈ ​ര​ണ്ട്​ ചി​ന്ത​ക​ളും മു​ൻ​ധാ​ര​ണ​ക​ളി​ൽ നി​ന്ന്​ ഉ​ണ്ടാ​വു​ന്ന​താ​ണ്. ആ​ശ​യ​വി​നി​മ​യ​ത്തി​ലൂ​ടെ സൗ​മ്യ​മാ​യി കാ​ര്യ​ങ്ങ​ൾ പ​ര​സ്പ​രം മ​ന​സ്സി​ലാ​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ തീ​രാ​വു​ന്ന ഒ​രു പ്ര​ശ്നം മാ​ത്ര​മാ​ണി​ത്. ഇ​തി​ന്​ ഇ​രു​ത​ല​മു​റ​യി​ൽ​പ്പെ​ട്ട​വ​രും മു​ന്നോ​ട്ടു​വ​രേ​ണ്ട​തു​ണ്ട്.

കു​ഴി​യി​ലേ​ക്ക്​ കാ​ല്​ നീ​ട്ടേ​ണ്ട​തി​ല്ല

കാ​ഴ്​​ച​ക്കു​റ​വ്, കേ​ൾ​വി​ക്കു​റ​വ്, സ​ന്ധി​ക​ളി​ലെ വേ​ദ​ന​ക​ൾ തു​ട​ങ്ങി നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ പ്രാ​യ​മാ​യ​വ​ർ നേ​രി​ടേ​ണ്ട​തു​ണ്ട്. യ​ന്ത്ര​ത്തി​ന്​ തേ​യ്മാ​നം എ​ന്ന​പോ​ലെ സാ​ധാ​ര​ണ കാ​ര്യ​മാ​ണി​ത്. എ​ന്നാ​ൽ, പ​ല​രും അ​ല​സ​ത​കൊ​ണ്ടും മ​ടി​കൊ​ണ്ടും പ്രാ​യ​മാ​യി എ​ന്ന യാ​ഥാ​ർ​ഥ്യം അം​ഗീ​ക​രി​ക്കാ​നു​ള്ള വി​മു​ഖ​ത​കൊ​ണ്ടും കൃ​ത്യ​സ​മ​യ​ത്ത്​ ചി​കി​ത്സ​യെ​ടു​ക്കി​ല്ല. തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ നി​സ്സാ​ര​മാ​യ ചി​കി​ത്സ​ക​ൾ​കൊ​ണ്ട്​ മാ​റ്റി​യെ​ടു​ക്കാ​വു​ന്ന രോ​ഗ​ങ്ങ​ളെ ഒ​രി​ക്ക​ലും ഗു​രു​ത​ര​മാ​വാ​ൻ അ​നു​വ​ദി​ക്ക​രു​ത്.

ആ​ഹാ​ര കാ​ര്യ​ങ്ങ​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം പാ​ലി​ക്ക​ണം. പ്രാ​യ​ത്തി​ന​നു​സ​രി​ച്ച്​ ദ​ഹി​ക്കാ​ൻ എ​ളു​പ്പ​മു​ള്ള​തും പോ​ഷ​ക​ങ്ങ​ൾ അ​ട​ങ്ങി​യ​തു​മാ​യ ആ​ഹാ​രം കൃ​ത്യ​സ​മ​യ​ത്ത്​ ആ​വ​ശ്യ​ത്തി​നു​മാ​ത്രം ക​ഴി​ക്കു​ക. ധാ​രാ​ളം ശു​ദ്ധ​ജ​ലം കു​ടി​ക്കു​ക.

വ്യാ​യാ​മ​ങ്ങ​ളി​ലൂ​ടെ ശ​രീ​ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ശേ​ഷി നി​ല​നി​ർ​ത്തു​ക​യും വേ​ണം. നേ​ര​ത്തെ ഉ​റ​ങ്ങി, നേ​ര​ത്തെ ഉ​ണ​ർ​ന്ന്​ പ്രാ​ർ​ഥ​ന, യോ​ഗ, ധ്യാ​നം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ​ക്കു​ശേ​ഷം ഊ​ർ​ജ​സ്വ​ല​ത​യോ​ടെ ദി​വ​സ​ത്തെ സ്വാ​ഗ​തം ചെ​യ്യാ​ൻ ക​ഴി​യ​ണം.

കോ​പം കു​റ​ക്കാം, ചി​രി കൂ​ട്ടാം

പ്രാ​യ​മാ​യ​വ​രി​ൽ ചി​ല​രെ​ങ്കി​ലും ക്ഷി​പ്ര​കോ​പി​ക​ളാ​യി കാ​ണാ​റു​ണ്ട്. ശ​രീ​ര​ത്തി​ന്‍റെ അ​വ​ശ​ത​ക​ളും മ​റ്റു​ള്ള​വ​രു​ടെ അ​വ​ഗ​ണ​ന​യു​മാ​ണ്​ ഒ​രു കാ​ര​ണം. ഈ ​ദേ​ഷ്യ​ഭാ​വം കൂ​ടു​ത​ൽ ​ പ്ര​ശ്ന​ങ്ങ​ളി​ലേ​ക്കാ​ണ്​ കൊ​ണ്ടു​പോ​വു​ക. ഇ​ട​ക്കി​ട​ക്ക്​ ദേ​ഷ്യ​പ്പെ​ട്ട്​ ര​ക്​​ത​സ​മ്മ​ർ​ദം കൂ​ട്ടി​യാ​ൽ ശാ​രീ​രി​കാ​വ​സ്ഥ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും.

കൂ​ടാ​തെ ഈ ​സ്വ​ഭാ​വം പ​രി​ച​രി​ക്കാ​നും ശു​ശ്രൂ​ഷി​ക്കാ​നും സം​ര​ക്ഷി​ക്കാ​നു​മാ​യി മു​ന്നോ​ട്ടു​വ​രു​ന്ന​വ​രെ നി​രാ​ശ​പ്പെ​ടു​ത്തു​ക​യും അ​വ​രി​ൽ​നി​ന്ന്​ ല​ഭി​ക്കേ​ണ്ട​ത്​ ന​ഷ്ട​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. ക​ഴി​യു​ന്ന​ത്ര മ​ന​സ്സി​നെ സ​ന്തോ​ഷ​പ്ര​ദ​മാ​ക്കി സൂ​ക്ഷി​ക്കു​ക​യും ചി​രി​യോ​ടെ സ​മൂ​ഹ​ത്തോ​ട്​ ​വ​ള​രെ പോ​സി​റ്റി​വാ​യി ഇ​ട​പെ​ടു​ക​യും വേ​ണം. സ്​​നേ​ഹം ന​ൽ​കി​യാ​ൽ ഇ​ര​ട്ടി​യാ​യി തി​രി​ച്ചു​കി​ട്ടും എ​ന്ന​കാ​ര്യം ഓ​ർ​ക്കു​ക.

രോഗങ്ങൾ നേരത്തെയറിയാം; പ്രതിരോധിക്കാം

രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തി ചികിത്സിക്കാനും സൂചനകളുടെ അടിസ്ഥാനത്തിൽ അവ വരാതെ നോക്കാനുമുള്ള മാർഗമാണ് ആരോഗ്യ പരിശോധന അഥവാ ഹെൽത്ത് ചെക്കപ്. മുൻകാലങ്ങളിൽ 40 വയസ്സ് കഴിയുമ്പോഴായിരുന്നു ഡോക്ടർമാർ ഹെൽത്ത് ചെക്കപ് നിർദേശിച്ചിരുന്നതെങ്കിൽ അടുത്ത കാലത്തായി 25 വയസ്സുമുതൽ തന്നെ നിർദേശിക്കുന്നു.

ചെറുപ്പക്കാരും മധ്യവയസ്സിലുള്ളവരും മൂന്നുവർഷം കൂടുമ്പോഴാണ് പരിശോധിക്കേണ്ടതെങ്കിൽ 50 കഴിഞ്ഞവർ വർഷന്തോറും ചെയ്യുന്നതാണ് ഉത്തമം. പ്രായം, ശരീര ഭാരം, ആരോഗ്യസ്ഥിതി എന്നിവ പരിഗണിച്ച് ഏതെല്ലാം പരിശോധനകളാണ് നടത്തേണ്ടതെന്ന് ഡോക്ടർ നിർദേശിക്കും. രക്തപരിശോധനയിൽ ഹീമോഗ്ലോബിൻ, രക്തത്തിലെ വെളുത്തതും ചുവന്നതുമായ അണുക്കളുടെ തോത്, ആഹാരത്തിന് മുമ്പും ശേഷവുമുള്ള രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്, മൂന്നുമാസത്തെ ശരാശരി ഗ്ലൂക്കോസിന്റെ അളവ്, നല്ലതും ചീത്തയുമായ കൊളസ്​ട്രോളിന്റെ അളവ് തുടങ്ങിയവയാണ് കണ്ടെത്തുക. ഇവക്കുപുറമെ സോഡിയം, പൊട്ടാസ്യം എന്നിവയുടെയും തൈറോയ്ഡ് ഹോർമോണിന്റെയും അളവുകളും പരിശോധനക്ക് വിധേയമാക്കും. അടുത്തകാലത്തായി വൈറ്റമിൻ-ഡി യുടെ അളവും സസ്യാഹാരികളിൽ വൈറ്റമിൻ-ബി12 ഉം പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.

50 വയസ്സിന് മുകളിലുള്ള പുരുഷന്മാർ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ അവസ്ഥ അറിയാനായി പി.എസ്.എ ടെസ്റ്റ് നടത്തേണ്ടതുണ്ട്. കൂടാതെ വൃക്കകളുടെയും കരളിന്റെയും പ്രവർത്തനക്ഷമതയും ഹൃദയാരോഗ്യവും പരിശോധിക്കും.

സ്ത്രീകൾക്ക് സ്തനാർബുദ, ഗർഭാശയ അർബുദ സാധ്യത പരിശോധിക്കാറുണ്ട്. പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ഗ്രന്ഥിവീക്കം, സ്ത്രീകളിലെ ഗർഭാശയ മുഴകൾ, ഫാറ്റി ലിവർ, പിത്താശത്തിലെയും വൃക്കകളിലെയും കല്ല് തുടങ്ങിയവ കണ്ടെത്തുന്നതിനായി വയറി​ന്റെ അൾട്രാ സൗണ്ട് സ്കാനിങ്ങും നടത്തേണ്ടിവരും. മൂത്രപരിശോധനയിൽ മൂത്രത്തിലെ പഞ്ചസാര, പ്രോട്ടീൻ, ബിലിറുബിൻ, രക്തസാന്നിധ്യം, നൈട്രേറ്റുകൾ, കെറ്റോൺ ബോഡികൾ, മൂത്രത്തിലെ പഴുപ്പ്, ഏതെങ്കിലും തരത്തിലുള്ള കോശങ്ങളുടെ സാന്നിധ്യം എന്നിവയാണ് പരിശോധിക്കുക. 

(കൊച്ചിയിലെ പ്രമുഖ ആശുപത്രിയിൽ ചീ​ഫ്​ സൈ​ക്യാ​ട്രി​സ്റ്റാണ് ലേഖകൻ)

Tags:    
News Summary - generation gap between younger- older generation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.