മിക്സഡ് വെറൈറ്റി  

ചേരുവകൾ:

  • കടല –50 ഗ്രാം
  • മുതിര –50 ഗ്രാം
  • പയർ –50 ഗ്രാം
  • പരിപ്പ് –20 ഗ്രാം
  • ചെറുപയർ –20 ഗ്രാം
  • കാച്ചിൽ –100 ഗ്രാം
  • കപ്പ  –100 ഗ്രാം
  • കൂർക്ക –100 ഗ്രാം
  • ചേമ്പ് –100 ഗ്രാം
  • കായ –രണ്ടെണ്ണം
  • ഉപ്പ് –പാകത്തിന്
  • വെളിച്ചെണ്ണ  –250 ഗ്രാം
  • മുളകുപൊടി –മൂന്ന് സ്പൂൺ
  • മഞ്ഞൾപൊടി –രണ്ട് സ്പൂൺ
  • കറിവേപ്പില –മൂന്ന് ഇതൾ
  • നാളികേരം –ഒന്ന്
  • ജീരകം –10 ഗ്രാം
  • ചെറിയ ഉള്ളി –ആറെണ്ണം

തയാറാക്കേണ്ടവിധം:

കടല, മുതിര, പയർ, പരിപ്പ്, ചെറുപയർ എന്നിവ വെള്ളത്തിലിട്ട് കുതിർത്തിയശേഷം കുക്കറിൽ ഇട്ട് മൂന്ന് വിസിലടിപ്പിച്ച് വേവിച്ച് മാറ്റിവെക്കുക. പാകത്തിന് ഉപ്പുചേർക്കുക. വെള്ളം വറ്റിച്ചെടുക്കണം. പിന്നീട് കാച്ചിൽ, കപ്പ, കൂർക്ക, ചേമ്പ്, ചേന എന്നിവ തൊലികളഞ്ഞ് ഒരുവിധം വലുപ്പത്തിൽ നുറുക്കി (കായ തൊലി കളയണ്ട) ഉപ്പ്, മുളകുപൊടി, മഞ്ഞൾപൊടി ചേർത്ത് വേവിച്ച് എടുക്കുക. പിന്നീട്, ആദ്യം വേവിച്ച് മാറ്റിവെച്ച പയറുവർഗങ്ങളും കിഴങ്ങുവർഗങ്ങളും മിക്സഡ് ആക്കി വെക്കുക. ഒരു പരുവത്തിൽ വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില ഇട്ട് മൂപ്പിച്ചശേഷം മിക്സഡ് സാധനങ്ങൾ പരുവത്തിൽ ഇട്ട് പച്ച വെളിച്ചെണ്ണ ഒഴിച്ച് എല്ലാംകൂട്ടി ഇളക്കുക. മിക്സഡ് വെറൈറ്റി റെഡി.

കുട്ടികൾ, മുതിർന്നവർ, ചെറുപ്പക്കാർ തുടങ്ങി അസുഖക്കാർക്കും വ്രതങ്ങൾ അനുഷ്ഠിക്കുന്നവർക്കും ഒരുപോലെ കഴിക്കാനും എളുപ്പം ദഹിക്കാനും എല്ലാവിധ പോഷക മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു സമ്പൂർണ പോഷകാഹാരം. ഗോതമ്പു കഞ്ഞി, ചോറ്, ചായ, കാപ്പി ഇതിെൻറ കൂടെയും കഴിക്കാം. നമ്മുടെ പറമ്പിൽ കൃഷിചെയ്യുന്ന വിഷാംശമില്ലാത്ത സാധനങ്ങൾ കഴിച്ച് ആരോഗ്യം വീണ്ടെടുക്കാവുന്ന ഉത്തമ ആഹാരം. തീർത്തും വെജിറ്റേറിയൻ ആഹാരം. പരീക്ഷിച്ചുനോക്കൂ. 

Tags:    
News Summary - mixed salad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT