ഹെൽത്തി തൽബീന
നോമ്പ് തുറന്നതിനു ശേഷമോ അത്താഴത്തിനോ കഴിക്കാൻ പറ്റിയ ഏറ്റവും ആരോഗ്യപ്രദമായ വിഭവമാണ് തൽബീന. ബാർലിയും പാലും തേനും ചേർത്ത ഈ വിഭവം ശരീരത്തിന് ഉന്മേഷവും തണുപ്പും നൽകുന്നു.
ചേരുവകൾ
ബാർലി -1 കപ്പ്
പാൽ -1 ലിറ്റർ
തേൻ -ആവശ്യത്തിന്
ഈത്തപ്പഴം -ചെറുതായി അരിഞ്ഞത്
നട്സുകൾ -അണ്ടിപ്പരിപ്പ്, ബദാം, മുന്തിരി
(കറുത്തത് ഉൾപ്പെടെ)
ഏലക്കായ -3 എണ്ണം
ഉപ്പ് -ഒരു നുള്ള്
തയാറാക്കുന്ന വിധം
ഒരു കപ്പ് ബാർലി കുക്കറിൽ നന്നായി വേവിച്ചെടുക്കുക. മറ്റൊരു പാത്രത്തിൽ പാൽ അടുപ്പിൽ വെച്ച് ചൂടായി വരുമ്പോൾ വേവിച്ചു വേവിച്ചെടുത്ത ബാർലി അതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. കുറച്ച് ഉപ്പും മധുരത്തിന് ആവശ്യമായ തേനും ചേർക്കുക. ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ഈത്തപ്പഴം, ബദാം, അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ ചേർക്കുക. മണത്തിനായി ഏലക്കായ ചേർക്കാം. ആരോഗ്യകരവും ക്ഷീണം മാറ്റാൻ ഉത്തമവുമായ തൽബീന റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.