Posted On
date_range Updated On
date_range കൂവ പായസം
ചേരുവകൾ
- കൂവ പൊടി – 3 ടേബിൾ സ്പൂൺ
- തേങ്ങാപ്പാൽ – 2 കപ്പ് (ഒന്നാം പാലും രണ്ടാം പാലും ഉണ്ടെങ്കിൽ മികച്ചത്)
- തേങ്ങ ചിരണ്ടിയത് – 2 ടേബിൾ സ്പൂൺ
- ശർക്കര – ½ മുതൽ ¾ കപ്പ് വരെ (രുചിക്ക് അനുസരിച്ച്)
- ഏലക്ക പൊടി – ½ ടീ സ്പൂൺ
- നട്സ് (കശുവണ്ടി, ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കൂവ പൊടി അല്പം വെള്ളത്തിൽ കട്ടകളില്ലാതെ നന്നായി കലക്കി വെക്കുക. ശർക്കര കുറച്ച് വെള്ളത്തിൽ ഉരുക്കി അരിച്ചെടുത്ത് മാറ്റി വെക്കുക. കൂവ വേവിക്കുക. ഒരു പാത്രത്തിൽ രണ്ടാം തേങ്ങാപ്പാൽ ചേർത്ത് ചൂടാക്കുക. ഇതിലേക്ക് കലക്കി വെച്ചിരിക്കുന്ന കൂവ പൊടി ചേർത്ത് തുടർച്ചയായി കലക്കി വേവിക്കുക. കട്ടപിടിക്കാതെ ശ്രദ്ധിക്കണം.
കൂവ മിശ്രിതം കട്ടിയായി വന്നാൽ ശർക്കര പാനി ചേർത്ത് നന്നായി കലക്കുക. അവസാനമായി ഒന്നാം തേങ്ങാപ്പാൽ ചേർത്ത് തീ കുറച്ച് ഒരു മിനിറ്റ് ചൂടാക്കുക (തിളപ്പിക്കരുത്). സ്വാദിനായി ഏലക്ക പൊടിയും ചിരണ്ടിയ തേങ്ങയും ചേർക്കുക. കശുവണ്ടിവറുത്ത് പായസത്തിൽ ചേർക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.