ഡ്രാഗൺ ഫ്രൂട്ട് ഹെൽത്തി ബാർ

ഈ അടുത്ത് നമ്മുടെ നാട്ടിൽ ഏറെ പ്രചാരം നേടിയെടുത്ത ഒരു വിദേശ ഇനം പഴമാണ് ഡ്രാഗൺ ഫ്രൂട്ട് (പിത്തായാ). പോക്ഷക മൂ ല്യം ധാരാളമായിട്ടുണ്ടെങ്കിലും ഇതിന് പ്രത്യേകിച്ചു ഒരു രുചിയില്ല. സാലഡ്, മിൽക്ക് ഷെയ്ക്ക്, സ്മൂത്തി എന്നിവ ആക ുമ്പോളാണ് ഡ്രാഗൺ ഫ്രൂട്ടിനു രുചി ഏറുന്നത്. ഡ്രാഗൺ ഫ്രൂട്ടും ഈന്തപ്പഴവും ചേർത്ത് ഒരു ഹെൽത്തി ബാർ ഉണ്ടാക്കുന്ന ത് എങ്ങനെ എന്ന് നോക്കാം...

ആവശ്യമായ സാധനങ്ങൾ:

  1. ഡ്രാഗൺ ഫ്രൂട്ട് - റെഡ്
  2. ഈന്തപ്പഴം -10-15 (വെള്ളത്തിൽ കുതിർത്ത് കുരുകളഞ്ഞത്)
  3. അണ്ടിപരിപ്പ്, പിസ്ത, ബദാം - 1/2 കപ്പ് (മുഴുവനും ക്രഷ് ചെയ്‌തത്)
  4. തേങ്ങാ ചിരവിയത് -1/2 കപ്പ്
  5. നെയ്യ് -1 ടേബ്ൾ സ്പൂൺ

തയാറാക്കേണ്ടവിധം:

ഒരു നോൺസ്റ്റിക്ക് പാനിൽ അൽപം നെയ്യ് ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ഈന്തപ്പഴം മിക്സിയിൽ അടിച്ച് പേസ്റ്റ് ആക്കിയത്, ബദാം, അണ്ടിപരിപ്പ് എന്നിവയും ചേർത്ത് നന്നായി വരട്ടിയെടുക്കുക. ശേഷം തേങ്ങാ ചേർക്കുക. അഞ്ച് മിനിട്ട് വഴറ്റുക.

അതിലേക്ക് ഡ്രാഗൺ ഫ്രൂട്ട് അരിഞ്ഞു ചേർക്കുക. ഒന്ന് ഇളക്കി നന്നായി യോജിപ്പിച്ച് തീ ഓഫ്‌ ചെയ്യുക. തണുത്ത ശേഷം ഇഷ്ടമുള്ള ഷേപ്പ് ആക്കി എടുക്കുക. പിസ്ത, തേങ്ങാപൊടി എന്നിവവെച്ച് വിഭവം അലങ്കരിക്കാം.

തയാറാക്കിയത്: ഷൈമ വി.എം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT