നവഫല പായസം

ചേരുവകള്‍:

  1. നേന്ത്രപ്പഴം, ചക്ക, പപ്പായ, ചെറിപ്പഴം, മാങ്ങ, ആപ്പിള്‍, ഈന്തപ്പഴം, പെയര്‍, മത്തന്‍ (എല്ലാം പുളിയില്ലാത്തതും നന്നായി പഴുത്തതും) ചെറുതായി അരിഞ്ഞത് -100ഗ്രാം വീതം.
  2. ശര്‍ക്കര -750 ഗ്രാം (ഉരുക്കി അരിച്ചെടുത്തത്)
  3. തേന്‍ -50ഗ്രാം
  4. ചൗവരി -100 ഗ്രാം (വേവിച്ചത്)
  5. നെയ്യ് -200 ഗ്രാം
  6. കശുവണ്ടി -100 ഗ്രാം
  7. ഉണക്ക മുന്തിരി  -100 ഗ്രാം
  8. ഉണക്കതേങ്ങ -കാല്‍ മുറി  (ചെറുതായി അരിഞ്ഞത്)
  9. തേങ്ങപ്പാല്‍ -മൂന്ന് തേങ്ങയുടേത് 1, 2, 3 എന്നീ ക്രമത്തില്‍
  10. ഏലക്ക, ജീരകം  -25 ഗ്രാം വറുത്ത് പൊടിച്ചത്.

പാചകം ചെയ്യുന്ന വിധം:

ഉരുളി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ നെയ്യില്‍ ഫലങ്ങള്‍ ചേര്‍ത്ത് വഴറ്റുക. പകുതി വേവുമ്പോള്‍ ശര്‍ക്കര പാനി ചേര്‍ക്കുക. നന്നായി ഇളക്കി വഴറ്റുക ഇടക്ക് നെയ്യ് ചേര്‍ക്കുക. ചൗവരി ചേര്‍ത്ത് വരണ്ടു വന്നാല്‍ മൂന്നാം പാല്‍ ചേര്‍ത്ത് വറ്റിക്കുക. രണ്ടാം പാല്‍ ചേര്‍ത്ത് നന്നായി തിളച്ച് കഴിഞ്ഞ് ഒന്നാം പാല്‍ ചേര്‍ത്ത് ചൂടാക്കി തേന്‍, ചുക്ക്, ഏലക്ക, ജീരകം പൊടി ചേര്‍ത്ത് നന്നായി ഇളക്കി അടുപ്പില്‍ നിന്നും വാങ്ങുക. തേങ്ങ, കശുവണ്ടി, മുന്തിരി എന്നിവ നെയ്യില്‍ വറുത്ത് പായസം അലങ്കരിക്കാം. സ്വാദേറിയ നവഫല പായസം തയാര്‍!

തയാറാക്കിയത്: മായ ഉദയ്

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.