Posted On
date_range Updated On
date_range ബീറ്റ്റൂട്ട് ബോക്സ്
ഇഫ്താറിന് എണ്ണയൊന്നും ഉപയോഗിക്കാതെ ഒരു ഈസി പലഹാരം തയാറാക്കാം.
ചേരുവകൾ
- ബീറ്റ്റൂട്ട് 1 എണ്ണം
- റവ 1/4 കപ്പ്
- തേങ്ങ പാൽ ഒരു തേങ്ങയുടെ പാൽ
- പഞ്ചസാര 1/2 കപ്പ്
- ഏലക്ക 2 എണ്ണം
- ബട്ടർ ഉപ്പില്ലാത്തത് 50 ഗ്രാം
- ഉപ്പ് ഒരു പിഞ്ച്
- നെയ്യ് 2 ടേബ്ൾ സ്പൂൺ
ഉണ്ടാക്കുന്ന വിധം
ബീറ്റ്റൂട്ട് ഒന്ന് വേവിച്ചു എടുക്കണം. അതിനു ശേഷം ഒരു മിക്സിയുടെ ജാറിൽ ബീറ്റ്റൂട്ട് തേങ്ങ പാൽ അടിക്കണം. ഒരു പാൻ വെച്ച് അതിലേക്കു ബട്ടർ ഇട്ടു ചൂടാകുമ്പോൾ റവ ഇട്ടു ഒന്ന് വറുത്തു അതിലേക്കു അടിച്ചു വെച്ച ബീറ്റ്റൂട്ട് മിക്സ് ഒഴിച്ചു പഞ്ചസാര, ഏലക്ക, ഉപ്പ് കൂടെ ഇട്ടു നന്നായി മിക്സ് ആക്കി ഒന്ന് കുറുക്കി എടുത്ത് അവസാനം കുറച്ചു നെയ്യ് കൂടെ ഒഴിച്ചു കൊടുക്കാം.
ഒരു ട്രേയിൽ നെയ്യ് പുരട്ടി അതിലേക്കു ചൂടോടു കൂടെ ബീറ്റ്റൂട്ട് മിക്സ് ഇട്ടു ഒന്ന് പരത്തി കൊടുക്കാം. ചൂട് നന്നായി മാറിയതിനു ശേഷം കട്ട് ചെയ്തു ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.