Posted On
date_range Updated On
date_range ഇനി ചെറുപയർ കട്ലറ്റ് ഉണ്ടാക്കാം
ആവശ്യമുള്ള ചേരുവകൾ
ചെറുപയർ: 1കപ്പ്
(വെള്ളത്തിൽ ഇട്ട് കുതിർത്തത് )
ശർക്കര: മധുരത്തിന് ആവശ്യം
തേങ്ങ ചിരകിയത്: അര കപ്പ്
ഏലക്ക പൊടി: കാൽ ടീ സ്പൂൺ
ബ്രെഡ് പൊടി: ആവശ്യത്തിന്
അവൽ: 3സ്പൂൺ
തയാറാക്കുന്ന വിധം
ആദ്യം തന്നെ പയർ അൽപം ഉപ്പിട്ട് വേവിച്ചെടുക്കണം. എന്നിട്ട് ഉരുക്കി എടുത്ത ശർക്കര പാനിയിൽ ചിരകിയ തേങ്ങയും ഏലക്ക പൊടിയും വേവിച്ച പയറും അവലും ചേർത്ത് ഇളക്കി എടുക്കണം. ചൂടു പോയ ശേഷം കട്ലറ്റ് ഷേപ്പ് ആക്കി വെക്കുക. എന്നിട്ട് ഓരോന്നും കലക്കി വെച്ചിരിക്കുന്ന മൈദയിൽ മുക്കി ശേഷം ബ്രെഡ് പൊടിയിലും മുക്കി എടുത്ത് തിളച്ച എണ്ണയിൽ ഇട്ട് പൊരിച്ചെടുക്കുക. സ്വദിഷ്ഠമായ ചെറുപയർ കട്ലറ്റ് റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.