ഇഫ്താറിന്റെ മേശയിൽ നാടൻ രുചി കൈമാറുന്ന മനോഹര വിഭവം പരിചയപ്പെടാം. തേങ്ങയുടെ സുഗന്ധവും മൃദുവായ ചിക്കൻ ഫില്ലിങ്ങും ചെറുതായി വറുത്ത കശുവണ്ടിയുടെ ക്രഞ്ചും ചേർന്ന് ഓരോ കഷണവും സമൃദ്ധിയും പാരമ്പര്യവും നിറഞ്ഞ അനുഭവമാകുന്നു.
ചേരുവകൾ
തയാറാക്കുന്ന വിധം
ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് ചിക്കൻ കുക്കറിൽ വേവിച്ച ശേഷം മിക്സിയിൽ ഒന്ന് കറക്കി എടുക്കുക. തുടർന്ന് പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് തേങ്ങ വറുക്കുക. മൂത്തു വരുമ്പോൾ കശുവണ്ടി കൂടി ചേർത്ത് ഗോൾഡൻ നിറം ആകുന്നതു വരെ മൂപ്പിച്ചു മാറ്റി വെക്കുക. മറ്റൊരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് സവാള, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി ചേർത്ത് വഴറ്റുക. അതിലേക്കു മുളക്പൊടി, ഗരംമസാല, പെരുഞ്ചീരകം പൊടി,
കുരുമുളക്പൊടി എന്നിവ ചേർക്കുക. പാകമായി വരുമ്പോൾ ചിക്കൻ കൂടി ചേർത്ത് അഞ്ചു മിനിറ്റ് വഴറ്റുക. ശേഷം തീ കെടുത്തി വറുത്തു വെച്ച തേങ്ങ കശുവണ്ടി മിക്സ് രണ്ട് ടേബിൾ സ്പൂൺ മാറ്റി വെച്ച് ഇതിലേക്കു ചേർക്കുക. തണുത്ത ശേഷം ചെറിയ ഉരുളകൾ ആക്കുക. മാറ്റിവെച്ച തേങ്ങയും ബ്രഡ്ക്രംബസും കൂടി മിക്സ് ചെയ്തു വെക്കുക. മുട്ടയിൽ മുക്കി ഉരുളകൾ ഈ കൂട്ടിൽ മിക്സ് ചെയ്തു വെളിച്ചെണ്ണയിൽ മീഡിയം തീയിൽ ഇട്ട് വറുത്തു എടുകാം. നല്ല മൊരിഞ്ഞ കോക്കനട്ട് ചിക്കൻ ക്രഞ്ച് റെഡി... ചൂടോടെ കഴിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.