പൈനാപ്പിൾ
പഞ്ചസാര
വിപ്പിങ് പൗഡർ
ഫ്രഷ് ക്രീം
കണ്ടൻസ്ഡ് മിൽക്ക്
പാൽ
കാരമൽ പൗഡർ
ബ്രെഡ്
ആപ്പിൾ, ബദാം
സ്റ്റെപ്പ് ഒന്ന്:
ആദ്യം പൈനാപ്പിൾ ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്ത് പഞ്ചസാര ചേർത്ത് വെള്ളത്തിൽ തിളപ്പിക്കുക.
പൈനാപ്പിൾ മൃദുവാകുമ്പോൾ ഗ്യാസ് ഓഫ് ചെയ്യാം. തുടർന്ന്, അത് സാധാരണ താപനിലയിൽ തണുപ്പിക്കാം.
സ്റ്റെപ്പ് രണ്ട്:
അടുത്തതായി, ഒരു മിക്സർ ഗ്രൈൻഡർ എടുത്ത് ഇനിപ്പറയുന്ന ചേരുവകൾ ചേർക്കുക:
വിപ്പിങ് പൗഡർ, ഫ്രഷ് ക്രീം, കണ്ടൻസ്ഡ് മിൽക്ക്, കുറച്ച് പാൽ, കാരമൽ പൗഡർ (കാരമൽ പുഡ്ഡിങ് പായ്ക്കിൽനിന്ന് - കാരമൽ പൗഡർ മാത്രം എടുക്കുക) ഈ ചേരുവകളെല്ലാം നന്നായി ബ്ലെൻഡ് ചെയ്തു ഇളക്കി മിശ്രിതം മാറ്റിവെക്കുക.
സ്റ്റെപ്പ് മൂന്ന്:
ഇനി ഒരു പുഡ്ഡിങ് ട്രേ എടുക്കുക. ഒരു പാത്രത്തിൽ കുറച്ച് പാൽ ഒഴിക്കുക, ബ്രഡ് കഷ്ണങ്ങൾ പാലിൽ മുക്കി പുഡ്ഡിങ് ട്രേയിൽ വയ്ക്കുക. ശേഷം ബ്ലെൻഡഡ് ക്രീം മിശ്രിതം ബ്രെഡിന് മുകളിൽ ഒഴിക്കുക. തുടർന്ന്, വേവിച്ച പൈനാപ്പിൾ കഷ്ണങ്ങളും ചെറിയ ആപ്പിൾ, ബദാം കഷണങ്ങൾ മുകളിൽ ചേർക്കുക. മറ്റൊരു ലെയർ ഉണ്ടാക്കാൻ ഇതേ ഘട്ടങ്ങൾ ആവർത്തിക്കാം. അവസാനം, റഫ്രിജറേറ്ററിൽ വെച്ച് തണുപ്പിച്ച ശേഷം ഇഫ്താറിനൊപ്പം വിളമ്പാം. ഇഫ്താർ വിഭവങ്ങളിൽ പുതുമ തേടുന്നവർക്ക് പരീക്ഷിക്കാവുന്ന നല്ലൊരു വിഭവമാണ് പൈനാപ്പിൾ ബ്രെഡ് ഹഗ്.
റമദാൻ രുചിയെഴുതൂ; സമ്മാനം നേടൂ
ഗൾഫ് മാധ്യമം വായനക്കാർക്ക് ‘റമദാൻ രുചി’യിലേക്ക് ഇഫ്താർ വിഭവങ്ങളുടെ രുചിക്കൂട്ട് തയാറാക്കി സമ്മാനം നേടാം. റെസിപ്പി, വിഭവത്തിന്റെ ഫോട്ടോ, സ്വന്തം ഫോട്ടോ സഹിതം അയക്കുക. തെരഞ്ഞെടുക്കുന്നവ പ്രസിദ്ധീകരിക്കും. ഒപ്പം മികച്ച രുചിക്കൂട്ടുകൾക്ക് സമ്മാനവും.
qatar@gulfmadhyamam.net , 5528 4913
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.