മാമ്പഴക്കാളന്‍

ചേരുവകൾ:

  • മാമ്പഴം -4
  • ത.തതൈര് -1 കപ്പ്
  • പച്ചമുളക് -4 എണ്ണം
  • മുളകുപൊടി -1/2 ടീസ്പൂണ്‍
  • മഞ്ഞള്‍പൊടി- 1/4 ടീസ്പൂണ്‍
  • ഉപ്പ്, കറിവേപ്പില- ആവശ്യത്തിന്
  • കടുക്- 1 ടീസ്പൂണ്‍
  • ഉലുവ- 1/2 ടീസ്പൂണ്‍
  • വറ്റല്‍മുളക് -3 എണ്ണം
  • പഞ്ചസാര/ശര്‍ക്കര -ആവശ്യത്തിന്

തയാറാക്കുന്നവിധം:
മാമ്പഴം തോലുകളഞ്ഞ് രണ്ടു പള്ളപ്പൂളും പുളിമാങ്ങയണ്ടിയോടുകൂടി കലത്തിലിടുക. പച്ചമുളക് കീറിയതും മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ്, വെള്ളം എന്നിവയും ചേര്‍ത്ത് വേവിക്കുക. വെന്തുകഴിയുമ്പോള്‍ തൈര് ഉപ്പുചേര്‍ത്ത് നന്നായിളക്കുക. പഞ്ചസാര/ശര്‍ക്കരയും ചേര്‍ത്ത് തിളക്കുന്നതിനുമുമ്പേ ഇറക്കിവെക്കുക. വെളിച്ചെണ്ണയില്‍ ഉലുവ, കടുക്, ഉണക്കമുളക്, കറിവേപ്പില എന്നിവ താളിച്ചൊഴിക്കുക.

തയാറാക്കിയത്: ടെന്‍സി ജേക്കബ്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT