പോക്കറ്റിൽ നിറച്ച പുത്തൻ ഷവർമ

തന്‍റെ ആദ്യ നോമ്പ് ഏഴോ എട്ടോ വയസ്സുള്ളപ്പോഴായിരുന്നെന്ന് ഷഹനാസ് ഓർക്കുന്നു. കൊയ്ത്തു കഴിഞ്ഞു പത്തായത്തിൽ നെല്ല് നിറയുന്നതിന് മുമ്പേ വെല്ല്യുമ്മ (ഉപ്പയുടെ ഉമ്മ) നോമ്പു കാലത്തെ ജീരകക്കഞ്ഞിക്കുള്ള നെല്ല് പ്രത്യേകം ഉണക്കി കുത്തിവെക്കും. വീടിനകവും പുറവും പാത്രങ്ങളും ഉപ്പുഭരണിയും കഴുകി വൃത്തിയാക്കും. അരി, മുളക്, മല്ലി, മസാലകൾ പൊടിക്കലും വറുക്കലും തകൃതിയായി നടക്കും. ഇടക്കിടെ ഉമ്മ പറഞ്ഞു കൊണ്ടിരിക്കും. ദേ റമദാനിങ്ങെത്തി, ഒന്നു വേഗമാവട്ടെ എന്ന് ! കാരണം റമദാനിലെ രാവും പകലും പ്രാർഥനകൾക്കുള്ളതാണ്. അരി പൊടിക്കാനും വറുക്കാനുമൊ ന്നുമല്ലല്ലോ.

ഷഹനാസ്
 


നോമ്പ് തുറക്കുന്ന നേരമായാൽ ഉള്ളതിൽ നിന്നൊരു പങ്ക് അയൽവക്കത്തെ തീൻമേശയിലെത്തും. ഇന്നും നോമ്പ് തുറക്കുന്ന നേരമായാൽ ഒരു പങ്ക് അയൽവക്കത്തേക്കു കൊടുക്കും. സ്നേഹത്തി​​​​​​​​െൻറയും സാഹോദര്യത്തി​​​​​​​​െൻറയും പങ്കുവെക്കൽ കൂടെയാണല്ലോ റമദാൻ. തൃശൂർ പഴുവിൽ പണിക്കവീട്ടിൽ ഷഹനാസ് വാടാനപ്പിള്ളി കറപ്പംവീട്ടി ൽ ഹംസ അഷ്റഫിന്‍റെ ഭാര്യയായി ഒമാനിൽ എത്തിയിട്ട് വർഷം 18 ആയി. മൂന്നു മക്കൾ: സ്കൂൾ വിദ്യാർഥികളായ മുഹമ്മദ് അനസും അൻസിയയും മുഹമ്മദ് ആസിഫും. 

ഇഫ്താറിനായി ഷഹനാസ് പങ്കുവെക്കുന്നു ഷവർമയുടെ ഒരു പുതുരൂപം, ഷവർമ പോക്കറ്റ്സ്.

ചേരുവകൾ: 

  • മൈദ -ഒരു കപ്പ് 
  • യീസ്റ്റ് -കാൽ ടീസ്പൂൺ 
  • പഞ്ചസാര -അര ടീസ്പൂൺ 
  • ഉപ്പ് -കാൽ ടീസ്പൂൺ
  • ഓയിൽ -രണ്ട് സ്പൂൺ 
  • ചൂടുള്ള വെള്ളം - ആവശ്യത്തിന്

ഒരു ബൗളിൽ മൈദയും ഉപ്പും പകു തി എണ്ണയും എടുക്കുക. യീസ്റ്റ് പഞ്ചസാര ചേർത്ത ചൂടുവെളളത്തിൽ കലക്കി പൊന്തി വരുമ്പോൾ ബൗളിലേക്ക് ചേർത്ത് പാകത്തിന് ചൂടു വെള്ളം ഒഴിച്ച് ചപ്പാത്തി മാവിന്‍റെ അയവിൽ നന്നായി കുഴച്ചു മുകളിൽ ബാക്കി എണ്ണ തടവി രണ്ടു മണിക്കൂർ മൂടിവെക്കുക.

ഫില്ലിങ്ങിന്:

  1. ഒരു ചിക്കൻ ബ്രെസ്റ്റ് ചെ റുതായി നീളത്തിൽ അരിഞ്ഞ് മസാല പുരട്ടി പാൻഗ്രിൽ/ഓവൻ ഗ്രിൽ ചെയ്തെടുക്കുക. 
  2. ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കിവെക്കുക 
  3. മയോണൈസിന്: മുട്ട-രണ്ട് എണ്ണം, വെളുത്തുള്ളി അല്ലി-രണ്ട് എണ്ണം, ഒലീവ് ഓയിൽ-അഞ്ച് ടീസ്പൂൺ, വിനാഗിരി-ഒന്നര ടീസ്പൂൺ, ഉപ്പ്-കാൽ ടീസ്പൂൺ, കടുക് പൊടി-ഒരു നുള്ള്‌ എല്ലാം മിക്സിയിൽ നന്നായി അടിച്ചു മയോണൈസ് തയാറാക്കുക.
  4. വെ ജിറ്റബിൾ ഫില്ലിങ്ങിന്: കാരറ്റ്-ഒന്ന്, കാബേജ്-ഒരു കഷ്ണം, പച്ചമുളക്-രണ്ട്, സവാള-ഒന്ന്. എല്ലാം പൊടിയായി അരിഞ്ഞെടുത്തത് ഒരു വലിയ ബൗളിൽ ഇട്ട്  ആവശ്യത്തിന് മയോണൈസും ഉപ്പും കുരുമുളക് പൊടിയും ചേർത്ത് മിക്സ് ചെ യ്യുക.

രണ്ടു മണിക്കൂർ ആവുമ്പോൾ കുഴച്ച മാവ് ഉരുളകളാക്കി ഓരോ ഉരുളയും ചപ്പാത്തി പലകയിൽ പരത്തി ചതുരത്തിൽ മുറിച്ചെടുക്കുക. മുറിച്ചെടുത്ത ഒരു കഷ്ണം ചപ്പാത്തിയിൽ ആദ്യം വെജിറ്റബിൾ മിക്സ് അതിനു മുകളിൽ ഫ്രഞ്ച് ഫ്രൈസ്, ഗ്രിൽഡ് ചിക്കൻ വെക്കുക. മുകളിൽ കുറച്ചു കൂടെ വെജിറ്റബിൾ മിക്സ് കൂടെ വച്ചുകൊടുക്കുക മറ്റൊരു ചപ്പാത്തി പീസ് മുകളിൽ വെച്ചു അരിക് ഒട്ടിച്ചെടുക്കുക. ഒരു ഫോർക് വെച്ചു അരികിൽ ഷേപ്പ് വരുത്താം. ഒരു പാനിൽ എണ്ണ തിളപ്പിച്ചു വറുത്തു കോരാം. കൂട്ടിനു ടൊമാറ്റോ കെച്ചപ്പോ ഹമൂസോ കൂടി വിളമ്പാൻ മറക്കണ്ട.

തയാറാക്കിയത്: ഹേമ സോപാനം 

Tags:    
News Summary - ramadan special dish pocket filled new shawarma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.