മിക്സിയുടെ ജാറിലേക്ക് 4 മുട്ട പൊട്ടിച്ചൊഴിക്കുക. ഇതിലേക്ക് ഒരു കപ്പ് മൈദ, അര ടീസ്പൂൺ ബേക്കിങ് പൗഡർ, കാൽ കപ്പ് ഐസിങ് ഷുഗർ എന്നിവ ചേർത്ത് നന്നായ് അടിച്ചെടുക്കുക.
ശേഷം, ഇതിലേക്ക് 50 ഗ്രാം ഉരുക്കിയ ബട്ടർ ചേർത്ത് ഒന്നുകൂടെ മിക്സ് ചെയ്യാം. ചേർന്നുവന്ന മിക്സിലേക്ക് 400 ഗ്രാം കണ്ടൻസ്ഡ് മിൽക്ക് കൂടെ ചേർത്ത് അടിച്ചെടുക്കണം. കേക്കിന്‍റെ ബേസ് തയാർ.
ഓവന്‍ 175 ഡിഗ്രി സെന്റിഗ്രേഡില്‍ ചൂടാക്കിയിടുക. ബേക്കിങ് ഡിഷില്‍ ബട്ടര്‍ പുരട്ടി മൈദ തൂവി വെക്കുക. തയാറാക്കിയ ബേസ് ബേക്കിങ് ഡിഷില്‍ ഒഴിച്ച് 40 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.
കേക്കിനു മുകളിൽ ഇഷ്ടമുള്ള രീതിയിൽ അലങ്കരിക്കാം. ടേസ്റ്റിയും സോഫ്റ്റുമായ മിൽക്ക്മേഡ് കേക്ക് തയാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.