ശബരിമലയിൽ കേരളീയ സദ്യ 21 മുതൽ

തിരുവനന്തപുരം: ശബരിമലയിൽ 21 മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ കേരളീയ സദ്യ വിളമ്പാൻ തീരുമാനം. ഒരു ദിവസം പുലാവ് നൽകിയാൽ അടുത്ത ദിവസം സദ്യ വിളമ്പുമെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.

നിയമപ്രശ്നങ്ങൾ പരിഹരിക്കും. ഡിസംബർ രണ്ട് മുതൽ കേരള സദ്യ നൽകാനായിരുന്നു തീരുമാനം. എന്നാൽ, സജ്ജീകരണങ്ങൾ പൂർത്തിയാകാത്തതിനെ തുടർന്നാണ് മാറ്റിവെച്ചത്. ഏഴ് വിഭവങ്ങൾ അടങ്ങുന്ന സദ്യ സ്റ്റീൽ പ്ലേറ്റിലാകും നൽകുക.

അതേസമയം, ശബരിമല മാസ്റ്റർ പ്ലാൻ ചർച്ചക്കായി വ്യാഴാഴ്ച തിരുവനന്തപുരത്ത് ബോർഡ് ആസ്ഥാനത്ത് പ്രത്യേക യോഗം ചേരും. യോ​ഗത്തിൽ ഉടൻ നടപ്പാക്കേണ്ടവയുടെ മുൻഗണന നിശ്ചയിക്കും.

മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ പണമില്ലെന്നും സ്പോൺസർഷിപ് സ്വീകരിക്കും. ഇടനിലക്കാരില്ലാതെ സ്പോൺസർമാരെ കണ്ടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

Tags:    
News Summary - Kerala Sadya at Sabarimala from 21st

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.