മിഴിയഴക്

കഥ പറയുന്ന കണ്ണുകള്‍, പേടമാന്‍ മിഴികള്‍, താമര പൂ മിഴികള്‍ എന്നിങ്ങനെ കണ്ണുകളുടെ ഭംഗിയെ വര്‍ണിക്കാന്‍ മലയാളത്തില്‍ അസംഖ്യം മനോഹരമായ ഉപമകളുണ്ട്. കണ്ണുകളെ ഉപമകളേക്കാള്‍ മനോഹരമായി സൂക്ഷിക്കാന്‍ കൃത്യമായ സംരക്ഷണം ആവശ്യമാണ്. കമ്പ്യൂട്ടറിനും  ടി.വിക്കുമൊക്കെ മുന്നിലായി വളരെ നേരം ചെലവാക്കുന്നവര്‍ക്ക് കണ്ണിനുചുറ്റും ചുളിവും കറുത്തപാടുകളും വരാന്‍ എളുപ്പമാണ്.

കണ്ണിന് കറുപ്പു നിറവും കുളിമര്‍മയും നല്‍കാന്‍ കണ്‍മഷിയും സുറുമയും പോലുള്ളവ ഉപയോഗിക്കുന്നത് നല്ലതാണ്. കൃത്രിമമില്ലാത്ത കണ്‍മഷി വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതാണ്.
നല്ല വൃത്തിയുള്ള മല്ല് തുണി നാരങ്ങാനീരും പച്ചക്കര്‍പ്പൂരവും കലര്‍ത്തിയ നീരില്‍ മുക്കി ഉണക്കിയെടുക്കുക. ഇത് നാലോ അഞ്ചോ തവണ ആവര്‍ത്തിക്കുന്നത് വളരെ നല്ലതാണ്. ഓട്ടു  വിളക്കില്‍ വെളിച്ചണ്ണെ ഒഴിച്ച് ഈ തുണി തിരിയാക്കിയിട്ട് കത്തിക്കുക. തിരിനാളത്തിന് മുകളിലായി ഒരു വൃത്തിയുള്ള കിണ്ണമോ പാത്രമോ കെട്ടിത്തൂക്കി ഇടുക. തിരി മുഴുവനായി കത്തുമ്പോള്‍  പാത്രത്തില്‍ പിടിച്ച കരി പൊടിച്ച് ചെപ്പിലാക്കി തേങ്ങ വെന്ത വെളിച്ചണ്ണെയോ ശുദ്ധമായ വെളിച്ചെണ്ണയോ ഒന്നുരണ്ടു തുള്ളി ചേര്‍ത്ത് പാകത്തിന് ചാലിച്ചെടുക്കണം. കണ്ണിന് നല്ല കുളിര്‍മ നല്‍കാനും അണുബാധയില്‍നിന്ന് രക്ഷിക്കാനും ഈ മഷിക്ക് കഴിയും

കണ്ണിനു താഴെയുള്ള കറുപ്പു നിറം, കരിവാളിപ്പ്, ഉഷ്ണാവസ്ഥ എന്നിവ പ്രകൃതി ദത്തമായ പരിചരണത്തിലൂടെ മാറ്റാവുന്നതാണ്.

  • വെള്ളരിക്കയുടെയും ഉരുളക്കിഴങ്ങിന്‍്റെയും നീര് തുല്യ അളവിലെടുത്ത് അതില്‍ പഞ്ഞിമുക്കി കണ്ണിനു മുകളില്‍ വെക്കുക. 15 -20 മിനിറ്റിനുശേഷം കഴുകിക്കളയുന്നത് കണ്ണിന് കുളിര്‍മ നല്‍കും. കറുപ്പുനിറം മാറ്റുകയും ചെയ്യം.
  • വെള്ളരി, ഉരുളക്കിഴങ്ങ് ഇവ കനം കുറച്ച് വട്ടത്തിലരിഞ്ഞ് കണ്ണിനു മുകളില്‍ 15 മിനിറ്റ് വയ്ക്കുന്നതും നല്ലതാണ്.
  • തണുത്ത പാലില്‍ മുക്കിയ പഞ്ഞി കണ്ണിനുമുകളില്‍ വെക്കുന്നതും കറുത്ത പാടുകളെ ഇല്ലാതാക്കും.
  • കറുത്ത മുന്തിരിനീര് പിഴിഞ്ഞ് പഞ്ഞിയില്‍ മുക്കി കണ്‍പോളകള്‍ക്കു മീതെ പത്തുമിനിറ്റ് വയ്ക്കുന്നത്  കരിവാളിപ്പ് മാറ്റുകയും തണുപ്പു നല്‍കയും ചെയ്യുന്നു.
  • തണുപ്പിച്ച കട്ടന്‍ചായയില്‍ പഞ്ഞി മുക്കി കണ്ണുകള്‍ക്കു മുകളില്‍ വയ്ക്കുന്നത് കുളിര്‍മ നല്‍കും.
  • തക്കാളി നീര്,  വെള്ളരി നീര് ഇവയും കണ്‍തടങ്ങളിലെ കറുപ്പകറ്റാന്‍ സഹായിക്കും.
  • തക്കാളി നീരില്‍ തുല്യ അളവ് നാരങ്ങാനീര് ചേര്‍ത്ത് കണ്ണിനു ചുറ്റും തേച്ച് പിടിപ്പിച്ച് 30 മിനിറ്റിനുശേഷം കഴുകിക്കളയുന്നതിന് കണ്ണിന് കൂടുതല്‍ തിളക്കം നല്‍കും.
  • പനിനീരില്‍ പഞ്ഞി മുക്കി 15 മിനിറ്റോളം കണ്ണിനു മുകളില്‍ വയ്ക്കുക. കണ്ണിന് നല്ല കുളിര്‍മ ലഭിക്കും.
  • രക്തചന്ദനം പനിനീരില്‍ ചാലിച്ച് കണ്ണിനു ചുറ്റും പുരട്ടുക. ചര്‍മ്മകാന്തി വര്‍ദ്ധിക്കുന്നതിനൊപ്പം കണ്ണിന് തണുപ്പും ലഭിക്കും.
  • കറ്റാര്‍വാഴയുടെ നീര് പഞ്ഞിയില്‍ മുക്കില്‍ കണ്ണിനു മുകളില്‍ വെക്കുന്നത് നല്ലതാണ്.
  • ശുദ്ധമായ ആവണക്കെണ്ണ രാത്രി കിടക്കുന്നതിനു മുമ്പ് പുരികത്തിലും കണ്‍പീലികളിലും പുരട്ടുന്ന് പീലികള്‍ ഇടതൂര്‍ന്നു വളരാന്‍ സഹായിക്കും
  • രാത്രിയില്‍ കിടക്കുന്നതിനു മുമ്പും രാവിലെ ഉറക്കമുണരുമ്പോഴും ഏതെങ്കിലും വീര്യം കുറഞ്ഞ മോയ്സ്ചറൈസിങ്ങ് ക്രീം ഉപയോഗിച്ച് കണ്‍തടങ്ങള്‍ മസാജ് ചെയ്യുക. രക്തയോട്ടം വര്‍ദ്ധിച്ച് കണ്‍തടങ്ങള്‍ക്ക് കുളിര്‍മ്മയും ഉന്‍മേഷവും ലഭിക്കും.

 ടിപ്സ്
ബ്ളീച്ച് പോലെയുള്ള സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ കണ്‍തടങ്ങളില്‍ പുരളാതെ സൂക്ഷിക്കണം.  
കണ്‍തടങ്ങള്‍ മസാജ് ചെയ്യുമ്പോള്‍ ചൂണ്ടുവിരലുപയോഗിച്ച് പതുക്കെ ചെയ്യുക.
കണ്ണിന്‍്റെ ആരോഗ്യത്തിന്  വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവയടങ്ങിയ പഴങ്ങളും പച്ചക്കറികളും ആഹാരത്തിലുള്‍പ്പെടുത്തുക. ഇലക്കറികള്‍  ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.