ഡോ. ​പി​യൂ​ഷ സ​ജി

മ​ല​യാ​ളി ഡോ​ക്ട​റു​ടെ കോ​വി​ഡ് ഉ​ണ​ർ​ത്തു​പാ​ട്ട് സം​ഗീ​ത ആ​ൽ​ബ​മാ​കു​ന്നു

ദു​ബൈ: ആ​കു​ല​ത​ക​ൾ നി​റ​ഞ്ഞ അ​ട​ച്ചി​രി​പ്പിെൻറ കോ​വി​ഡ് കാ​ല​ത്ത് ആ​ത്മ​വി​ശ്വാ​സം സ്ഫു​രി​ക്കു​ന്ന വ​രി​ക​ൾ തീ​ർ​ത്ത് ദു​ബൈ​യി​ലെ മ​ല​യാ​ളി ഡോ​ക്ട​ർ ര​ചി​ച്ച കോ​വി​ഡ്​​കാ​ല ഉ​ണ​ർ​ത്തു​പാ​ട്ട് സം​ഗീ​ത ആ​ൽ​ബ​ത്തി​ലേ​ക്ക് വ​ഴി​മാ​റു​ന്നു.

ദു​ബൈ അ​ൽ​നാ​ദ​യി​ൽ താ​മ​സി​ക്കു​ന്ന കൊ​ല്ലം സ്വ​ദേ​ശി ഡോ. ​പി​യൂ​ഷ 'ന​മു​ക്കി​നി' എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ എ​ഴു​തി​യ ക​വി​ത​യാ​ണ് അ​തേ പേ​രി​ൽ സം​ഗീ​ത ആ​ൽ​ബ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​ത്. കോ​വി​ഡ് പോ​രാ​ട്ട​ത്തി​ൽ മു​ൻ​നി​ര​യി​ൽ നി​ല​യു​റ​പ്പി​ച്ച ഡോ. ​പി​യൂ​ഷ, അ​റി​യ​പ്പെ​ടു​ന്ന ന​ർ​ത്ത​കി​യും ക​വ​യി​ത്രി​യും ചി​ത്ര​കാ​രി​യു​മാ​ണ്.

ലോ​ക​ത്തിെൻറ സു​ന്ദ​ര​മാ​യ കാ​ഴ്ച​ക​ളും ജീ​വി​ത​ത്തിെൻറ മ​ത്സ​ര​യോ​ട്ട​വു​മെ​ല്ലാം മാ​റ്റി​വെ​ച്ച് വീ​ടു​ക​ളി​ലൊ​തു​ങ്ങി​യ കാ​ല​ത്തി​ലൂ​ടെ നാം ​സ​മൂ​ഹ​ത്തി​ന് ന​ൽ​കി​യ ചൈ​ത​ന്യ​മാ​ണ് ഉ​ണ​ർ​ത്തു​പാ​ട്ടി​ലെ വ​രി​ക​ളി​ലൂ​ടെ വ​ര​ച്ചു​കാ​ട്ടു​ന്ന​ത്. ഒ​രു​പാ​ടു കാ​തം ഇ​നി ഒ​രു​മി​ച്ചു പോ​കാ​നാ​യി ഒ​ര​ൽ​പ​ദൂ​രം പാ​ലി​ക്കാം... എ​ന്നു തു​ട​ങ്ങു​ന്ന സം​ഗീ​ത ആ​ൽ​ബം, കോ​വി​ഡ് എ​ന്ന മ​ഹാ​മാ​രി​യെ കു​ട​ഞ്ഞെ​റി​യാ​ൻ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കേ​ണ്ട​തിെൻറ പ്രാ​ധാ​ന്യ​ത്തെ​യാ​ണ് വി​വ​രി​ക്കു​ന്ന​ത്.

ഒ​പ്പം എ​ല്ലാ തി​ര​ക്കു​ക​ളും മാ​റ്റി​വെ​ച്ച ലോ​ക്​​ഡൗ​ൺ കാ​ല​ത്ത് വീ​ടി​ന​ക​ത്തെ സ​ന്തോ​ഷ​വും ജീ​വി​ത​താ​ള​വും അ​നു​ഭ​വി​ച്ച​റി​ഞ്ഞ​തി​ലെ ആ​ഹ്ലാ​ദ​വും വ​രി​ക​ളി​ലൂ​ടെ പ​ങ്കു​വെ​ക്കു​ന്നു​ണ്ട്. ബി​ജീ​ഷ് കൃ​ഷ്ണ​യാ​ണ് ആ​ലാ​പ​നം. ഇ​ദ്ദേ​ഹം ത​ന്നെ​യാ​ണ് സം​ഗീ​ത​വും ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പോ​സ്​​റ്റ്​ കോ​വി​ഡ് കാ​ല​ത്ത് സം​ഗീ​ത​ത്തി​ലൂ​ടെ സാ​ന്ത്വ​നം പ​ക​രു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ഡോ. ​പി​യൂ​ഷ 'ഗ​ൾ​ഫ് മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു. ലോ​ക​ത്തിെൻറ സ​മ​സ്ത​മേ​ഖ​ല​യെ​യും ജീ​വി​ത​ത്തി​ലെ സ​ർ​വ​ച​ല​ന​ത്തെ​യും ബാ​ധി​ച്ച കോ​വി​ഡ് വൈ​റ​സി​നെ പ​ടി​ക​ട​ത്താ​ൻ സാ​മൂ​ഹി​ക അ​ക​ല​മ​ല്ലാ​തെ മ​റ്റൊ​രു വ​ഴി​യു​മി​ല്ലെ​ന്നും ഡോ. ​പി​യൂ​ഷ പ​റ​യു​ന്നു.

രാ​ജ്യ​ത്തെ പ്ര​ധാ​ന​പ്പെ​ട്ട വേ​ദി​ക​ളി​ലെ​ല്ലാം നൃ​ത്ത​ത്തി​ലൂ​ടെ വി​സ്മ​യം തീ​ർ​ത്ത പി​യൂ​ഷ ഇ​ത്ത​വ​ണ​ത്തെ ഷാ​ർ​ജ അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​ക മേ​ള​യി​ൽ 'ഓ​ർ​മ​യു​ടെ നീ​ല ശം​ഖു​പു​ഷ്പ​ങ്ങ​ൾ' എ​ന്ന ക​വി​ത​സ​മാ​ഹാ​രം പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

മി​ക​ച്ചൊ​രു യോ​ഗ പ​രി​ശീ​ല​ക കൂ​ടി​യാ​യ പി​യൂ​ഷ​ക്ക് ക​ലാ​രം​ഗ​ത്ത് കൂ​ടു​ത​ൽ സം​ഭാ​വ​ന ചെ​യ്യാ​ൻ ത​ന്നെ​യാ​ണ് താ​ൽ​പ​ര്യം. 21 വ​ർ​ഷ​മാ​യി ദു​ബൈ​യി​ൽ താ​മ​സി​ക്കു​ന്ന പി​യൂ​ഷ​യു​ടെ സം​ഗീ​ത ആ​ൽ​ബം ജ​നു​വ​രി​യി​ൽ ത​ന്നെ പു​റ​ത്തി​റ​ങ്ങും.

സി​വി​ൽ എ​ൻ​ജി​നീ​യ​റാ​യ സ​ജി എ.​എ​സാ​ണ് ഭ​ർ​ത്താ​വ്. മ​ക്ക​ൾ: ശ്രു​തി​ന​ന്ദ​ന (12 ഗ്രേ​ഡ്, ഔ​ൺ​ഔ​ൺ ഇം​ഗ്ലീ​ഷ് സ്കൂ​ൾ, ദു​ബൈ), പ്ര​ണ​വാ​ന​ന്ദ് (9 ഗ്രേ​ഡ്, ഇ​ന്ത്യ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ, ദു​ബൈ). 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.