Posted On
date_range Updated On
date_range കായൽ കൈയേറ്റം: തോമസ് ചാണ്ടിയുടെ ഹരജി പരിഗണിക്കുന്നത് മാറ്റി
ന്യൂഡൽഹി: കായൽ കൈയേറ്റ കേസിലെ ഹൈകോടതി പരാമർശവും കലക്ടറുടെ റിപ്പോർട്ടും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി തോമസ് ചാണ്ടി സുപ്രീംകോടതിയിൽ നൽകിയ ഹരജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി. മുതിർന്ന അഭിഭാഷകന് ഹാജരാവാൻ കഴിയില്ലെന്നും ഇതുമുലം കേസ് മാറ്റണമെന്നുമുള്ള തോമസ് ചാണ്ടിയുടെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി.
നേരത്തെ, മൂന്നു ജഡ്ജിമാർ കേസിൽ വാദം കേൾക്കുന്നതിൽ നിന്ന് പിൻമാറിയിരുന്നു. ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, എ.എം ഖാൻവിൽക്കർ, എ.എം സാപ്രെ എന്നിവരാണ് കേസ് പരിഗണിക്കുന്നതിൽ നിന്ന് പിൻമാറിയത്. കാരണം വ്യക്തമാക്കാതെയായിരുന്നു പിൻമാറ്റം. നിലവിൽ എസ്.എ ബൊബഡെയാണ് കേസ് പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.