കൂടുതൽ കുടുംബങ്ങൾക്ക് ആശ്വാസം; ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായത്തിന് വരുമാനപരിധി മൂന്നു ലക്ഷമാക്കി ഉയർത്തി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില് നിന്നുള്ള സഹായത്തിനുള്ള അര്ഹതാ മാനദണ്ഡമായ കുടുംബ വാര്ഷിക വരുമാന പരിധി രണ്ട് ലക്ഷം രൂപയിൽ നിന്ന് മൂന്നുലക്ഷമാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പോര്ട്ടല് മുഖേന ധനസഹായം അനുവദിക്കാനുള്ള അധികാരം വര്ധിപ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രിക്ക് അഞ്ചു ലക്ഷം രൂപയും റവന്യൂ മന്ത്രിക്ക് ഒരു ലക്ഷം രൂപയും റവന്യൂ വകുപ്പ് സ്പെഷ്യല് സെക്രട്ടറിക്ക് 50,000 രൂപയും ജില്ലാ കലക്ടര്ക്ക് 25,000 രൂപയും അനുവദിക്കാന് അധികാരം നല്കി. അടിയന്തര സാഹചര്യങ്ങളെ നേരിടാന് കളക്ടര്മാക്ക് ഒരു കോടി രൂപ വീതം അണ്ടൈഡ് ഫണ്ട് അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
അതേസമയം, വീടുകൾക്കുള്ള ആഡംബര നികുതി ചുമത്തുന്ന നടപടിയിൽ കാലപരിധി നിശ്ചയിക്കുന്നത് പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു.
3000 (278.7 ച.മീ) സ്ക്വയർ ഫീറ്റിന് മുകളിലുള്ള വീടുകൾക്കാണ് ഈ ആനുകൂല്യം ആലോചിക്കുന്നത്. നിലവിൽ ആഡംബര നികുതി കെട്ടിടത്തിന്റെ വിസ്തീർണത്തിന് അനുസരിച്ച് പ്രതിവർഷം 5,000 രൂപ മുതൽ 12,500 രൂപ വരെയാണ് നാല് സ്ലാബുകളിലായി ഈ ആഡംബര നികുതി ഈടാക്കുന്നത്. നികുതി തുക കൃത്യസമയത്ത് അടക്കാതിരുന്നാൽ വർഷം തോറും ആറ് ശതമാനം പലിശയും ഈടാക്കും.
പുതിയ കെട്ടിടം നിർമിച്ച ശേഷം കുറച്ചുനാൾ താമസിക്കുകയും പിന്നീട് അടച്ചിട്ട് വിദേശത്തും മറ്റും പോയി വർഷങ്ങളായി ജോലിചെയ്യേണ്ടിവരുകയും പിന്നീട് തിരച്ചുവരുമ്പോൾ കാലപ്പഴക്കം കാരണം പലകെട്ടിട ങ്ങളും നശിച്ചിട്ടുണ്ടാകും.
അത്തരം കെട്ടിടങ്ങൾക്ക് വീണ്ടും തുടക്കകാലത്ത് നിശ്ചയിച്ച ആഡംബര നികുതി ഒടുക്കുക എന്നത് ഔചിത്യമല്ല. അതാണ് പുതിയൊരു തീരുമാനത്തിലേക്ക് കടക്കാൻ കാരണമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു. അതിനാൽ ഇത്തരം കെട്ടിടങ്ങളുടെ കാലപരിധി നിശ്ചയിക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന ഡാറ്റ പോളിസി കരട് മന്ത്രിസഭ അംഗീകരിച്ചു. സർക്കാർ വകുപ്പുകൾക്കിടയിൽ ഡാറ്റ പങ്കിടുന്നതിന് വേണ്ടിയാണ് പോളിസി തയ്യാറാക്കിയത്. സംസ്ഥാനത്തെ 56 അതിവേഗ പ്രത്യേക കോടതികളുടെ കാലാവധി ഒക്ടോബർ ഒന്നുമുതൽ ദീർഘിപ്പിക്കും. റവന്യൂ വകുപ്പിൽ കാലാവധി കഴിഞ്ഞ 152 വാഹനങ്ങൾക്കു പകരം പുതിയവ വാങ്ങാൻ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.