കിഫ്ബി: നിയമസഭയുടെ അധികാരങ്ങളെയും മറികടന്നു
തിരുവനന്തപുരം: ജനങ്ങളുടെ നികുതിപ്പണത്തിന്മേലുള്ള സംസ്ഥാന നിയമസഭയുടെ സാമ്പത്തിക നിയന്ത്രണത്തെ പൂർണമായും അട്ടിമറിച്ച്, നികുതി വരുമാനം നേരിട്ട് കിഫ്ബിയുടെ എസ്ക്രോ അക്കൗണ്ടിലേക്ക് വഴിതിരിച്ചുവിട്ടത് ഗുരുതര ഭരണഘടനാ ലംഘനമെന്ന് സുധാപിള്ള സമിതി കണ്ടെത്തൽ.
ജനങ്ങൾ നൽകുന്ന നികുതിപ്പണം സർക്കാറിന്റെ പൊതുഖജനാവായ ‘കൺസോളിഡേറ്റഡ് ഫണ്ടി’ൽ എത്തിക്കാതെ, സ്വകാര്യ-വാണിജ്യ ബാങ്കുകളുടെ വായ്പാ തിരിച്ചടവിന് നേരിട്ട് വിനിയോഗിക്കുകയായിരുന്നു.
സർക്കാറിന് ലഭിക്കുന്ന ഓരോ രൂപയുടെയും വരവും ചെലവും ജനപ്രതിനിധി സഭയായ നിയമസഭയുടെ മേൽനോട്ടത്തിലും അനുമതിയോടെയുമായിരിക്കണം വിനിയോഗിക്കേണ്ടത്. എന്നാൽ, കിഫ്ബി രൂപവത്കരിച്ച എസ്ക്രോ സംവിധാനത്തിലൂടെ ഈ അടിസ്ഥാന തത്വം തകർക്കപ്പെട്ടു.
നിയമസഭയുടെ വാർഷിക പരിശോധനയോ ചർച്ചയോ ഇല്ലാതെയാണ് കോടികൾ ബാങ്കുകളിലേക്ക് പോയത്. കിഫ്ബിയുടെ വായ്പാ തിരിച്ചടവ് ബാധ്യതകൾ സംസ്ഥാന സർക്കാർ നേരിട്ട് ഏറ്റെടുത്ത് ബജറ്റിലൂടെ നിർവഹിക്കണമെന്നും ജനങ്ങളുടെ നികുതിപ്പണം എസ്ക്രോ വഴി ബാങ്കുകളിലേക്ക് മാറ്റുന്ന വിവാദ ഉത്തരവ് സർക്കാർ പൂർണമായും റദ്ദാക്കണമെന്നും വിദഗ്ധ സമിതി നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.