കി​ഫ്ബി: പരസ്യ ധൂർത്തിന് 203 കോടി; വരവ്​ വെച്ചത്​ പദ്ധതിച്ചെലവ്

തി​രു​വ​ന​ന്ത​പു​രം: കി​ഫ്​​ബി​യു​ടെ പേ​രി​ൽ ച​ട്ട​വി​രു​ദ്ധ​മാ​യി പ​ര​സ്യ​ങ്ങ​ൾ​ക്കും പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കും പ​ണം ചെ​ല​വി​ട്ടെ​ന്നും പി​ന്നീ​ട്​ ഇ​ത്​ പ​ദ്ധ​തി​ച്ചെ​ല​വി​ലേ​ക്ക്​ മാ​റ്റി​യെ​ഴു​തി​യെ​ന്നും വി​ദ​ഗ്ധ സ​മി​തി. 2026 ആ​ഗ​സ്റ്റ് 11ന് ​ചേ​ർ​ന്ന കി​ഫ്ബി​യു​ടെ ഓ​ഡി​റ്റ് ക​മ്മി​റ്റി യോ​ഗ റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഈ ​തി​രി​മ​റി വ്യ​ക്ത​മാ​യ​തെ​ന്നാ​ണ്​ സ​മി​തി പ​രാ​മ​ർ​ശം.

കി​ഫ്ബി​യു​ടെ പ്ര​വ​ർ​ത്ത​ന ചെ​ല​വു​ക​ൾ കാ​ണി​ക്കു​ന്ന ഔ​ദ്യോ​ഗി​ക പ​ട്ടി​ക​യി​ൽ 2025-26 സാ​മ്പ​ത്തി​ക വ​ർ​ഷം ‘പ​ര​സ്യ-​പ്ര​ചാ​ര​ണ’ ചെ​ലു​വ​ക​ൾ​ക്കാ​യി കാ​ണി​ച്ച​ത് 21.16 കോ​ടി മാ​ത്ര​മാ​ണ്. എ​ന്നാ​ൽ, ഓ​ഡി​റ്റ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത് ഈ ​വ​ർ​ഷം മാ​ത്രം പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 203.72 കോ​ടി വി​നി​യോ​ഗി​ച്ച​താ​യാ​ണ്. ഇ​ത് ഔ​ദ്യോ​ഗി​ക​മാ​യി കാ​ണി​ച്ച ഭ​ര​ണ​ച്ചെ​ല​വി​നേ​ക്കാ​ൾ പ​ത്തി​ര​ട്ടി​യോ​ളം അ​ധി​ക​മാ​ണ്. മാ​ത്ര​മ​ല്ല, ഈ ​തു​ക കി​ഫ്ബി​യു​ടെ സ്വ​ന്തം ഭ​ര​ണ​പ​ര​മോ പ്ര​ചാ​ര​ണ സം​ബ​ന്ധ​മോ ആ​യ ചെ​ല​വു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന് പ​ക​രം ഇ​വ​യെ റോ​ഡു​ക​ളോ പാ​ല​ങ്ങ​ളോ പോ​ലു​ള്ള മ​റ്റു നി​ർ​മാ​ണ പ​ദ്ധ​തി​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ഉ​ൾ​പ്പെ​ടു​ത്തി യ​ഥാ​ർ​ഥ ചെ​ല​വ് മ​റ​ച്ചു​വെ​ക്കു​ക​യാ​യി​രു​ന്നു.

‘എ​ന്റെ കേ​ര​ളം’ പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ചെ​ല​വ​ഴി​ച്ച 96 കോ​ടി​യും ‘സി.​എം വി​ത്ത് മി’ ​പ​രി​പാ​ടി​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യി ചെ​ല​വ​ഴി​ച്ച​തി​ൽ 6.14 കോ​ടി​യും ഇ​ത്ത​ര​ത്തി​ൽ ച​ട്ട​വി​രു​ദ്ധ​മാ​യി അ​ടി​സ്ഥാ​ന സൗ​ക​ര്യ പ​ദ്ധ​തി​ക​ളു​ടെ ചെ​ല​വു​ക​ളി​ലേ​ക്കാ​ണ്​ വ​ക​യി​രു​ത്തി​യ​ത്. പു​റ​മെ മ​റ്റു​ വി​വി​ധ പ​ദ്ധ​തി​ക​ളി​ലേ​ക്ക് നേ​രി​ട്ട് വ​ക​യി​രു​ത്തി​യ​ത്​ 79.98 കോ​ടി​യു​ടെ പ്ര​ചാ​ര​ണ-​പ​ര​സ്യ​ച്ചെ​ല​വു​ക​ളാ​ണ്. കി​ഫ്ബി​യു​ടെ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടി​ങ്ങി​ന്‍റെ സു​താ​ര്യ​ത​യി​ല്ലാ​യ്മ​ക്കും തെ​റ്റാ​യ ചെ​ല​വ്​ ക്ര​മീ​ക​ര​ണ​ത്തി​നും ഏ​റ്റ​വും വ്യ​ക്ത​മാ​യ തെ​ളി​വാ​യാ​ണ് സു​ധാ​പി​ള്ള ക​മ്മി​റ്റി ഈ ​വി​ഷ​യ​ത്തെ വി​ല​യി​രു​ത്തി​യ​ത്.

സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​വും ഓ​ഡി​റ്റും പൂ​ർ​ത്തി​യാ​കു​ന്ന​ത് വ​രെ പ​ര​സ്യ-​പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യു​ള്ള കി​ഫ്ബി​യു​ടെ എ​ല്ലാ തു​ട​ർ നി​ർ​ദേ​ശ​ങ്ങ​ളും താ​ൽ​ക്കാ​ലം ത​ട​ഞ്ഞു​വെ​ക്കാ​ൻ ഓ​ഡി​റ്റ് ക​മ്മി​റ്റി നി​ർ​ദേ​ശി​ച്ചി​രു​ന്നു. മാ​ത്ര​മ​ല്ല, ‘എ​ന്റെ കേ​ര​ളം’, ‘സി.​എം വി​ത്ത് മി’ ​ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ൾ​ക്കാ​യി ചെ​ല​വ​ഴി​ച്ച തു​ക​യു​ടെ മു​ഴു​വ​ൻ ഇ​ട​പാ​ടു​ക​ളി​ലും സ​മ​ഗ്ര ഓ​ഡി​റ്റ് ന​ട​ത്താ​ൻ ഉ​ത്ത​ര​വി​ട്ടു. കി​ഫ്ബി ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ വ​ൻ​തോ​തി​ൽ വെ​ട്ടി​ച്ചു​രു​ക്ക​ണ​മെ​ന്ന് 2026 മാ​ർ​ച്ച് 24ന് ​ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സ്വ​ത​ന്ത്ര ഡ​യ​റ​ക്ട​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കി​ഫ്ബി​യു​ടെ സ്വ​ന്തം വ​രു​മാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി പ്ര​ചാ​ര​ണ ചെ​ല​വു​ക​ൾ​ക്ക് വാ​ർ​ഷി​ക പ​രി​ധി നി​ശ്ച​യി​ക്കാ​നും ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. ഭാ​വി​യി​ൽ ഇ​ത്ത​രം പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ത​ത് വ​കു​പ്പു​ക​ൾ​ക്കും ഏ​ജ​ൻ​സി​ക​ൾ​ക്കും വി​ട്ടു​കൊ​ടു​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Tags:    
News Summary - KIIFB Spent 203 Crore on Advertising

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.