കൊല്ലം: യുവമോർച്ച പി.എസ്.സി ഒാഫിസ് മാർച്ചിൽ സംഘർഷം. ജല പീരങ്കി പ്രയോഗത്തിൽ രണ്ട് പ്രവർത്തകർക്ക് പരിക് കേറ്റു. യുവമോർച്ച ജില്ല സെക്രട്ടറി അനീഷ് ജലാലിനും അഭിഷേക് മുണ്ടയ്ക്കലിനുമാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ര ാവിലെ ചിന്നക്കട െറസ്റ്റ് ഹൗസ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് പി.എസ്.സി ഓഫിസിന് മുന്നിൽ പൊലീസ് ബാരിക്കേ ഡ് കെട്ടി തടഞ്ഞു. ബാരിക്കേടുകൾ തകർത്ത് പി.എസ്.സി ഒാഫിസിലേക്ക് പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.
പൊലീസുമായി വാക്കുതർക്കെത്തതുടർന്ന് പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. പൊലീസ് സമരക്കാർക്ക് നേരെ വെള്ളം ചീറ്റിയപ്പോൾ അനീഷ് ജലാൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ പ്രവർത്തകർ അനീഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അഭിഷേകിന് ജല പീരങ്കിയിൽ നിന്നുള്ള വെള്ളം ശക്തിയായി പതിച്ചത് കാരണം കൈക്കാണ് പരിേക്കറ്റത്. പരിക്കേറ്റവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോക്കിരി സർവിസ് കമീഷനായി പി.എസ്.സി അധഃപതിച്ചെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി രഞ്ജിത് ചന്ദ്രൻ പറഞ്ഞു. യുവമോർച്ച ജില്ല പ്രസിഡൻറ് വി.എസ്. ജിതിൻദേവ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ജെ.ആർ. അനുരാജ്, വിഷ്ണു പട്ടത്താനം, പാരിപ്പള്ളി അനീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.