കണ്ണൂർ: ബസിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സംഭവത്തിൽ കണ്ടക്ടർ ഉൾപ്പെടെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലശ്ശേരി വടക്കുമ്പാട് സ്വദേശി അറഫാത്താണ് (25) കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെ താഴെ ചൊവ്വ തെഴുക്കിൽപീടികയിൽ കൂത്തുപറമ്പ്-കണ്ണൂർ റൂട്ടിലോടുന്ന ദൃശ്യ ബസിലാണ് സംഭവം.
അറഫാത്തും സുഹൃത്തും ദൃശ്യ ബസിലെ കണ്ടക്ടർ ഉണ്ണിക്കുട്ടനുമായി നേരേത്ത ചില കാര്യങ്ങളുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. ഇക്കാര്യങ്ങൾ സംബന്ധിച്ച് സംസാരിച്ച് വാക്കേറ്റമുണ്ടാകുകയും അടിയിൽ കലാശിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ബസിൽനിന്ന് അടിയേറ്റ് താഴെവീണ അറഫാത്ത് ഉടനെ മരിക്കുകയായിരുന്നു. ഇരുമ്പുവടിപോലുള്ള ആയുധമുപയോഗിച്ചുള്ള ആക്രമണത്തിൽ ഇയാളുടെ തുടയെല്ല് പൊട്ടിയിട്ടുണ്ട്. എന്നാൽ, മരണകാരണമെെന്തന്നത് സംബന്ധിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനുശേഷം മാത്രമേ കൃത്യമായ നിഗമനത്തിലെത്താനാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കണ്ടക്ടർ ഉണ്ണിക്കുട്ടനെയും അറഫാത്തിെൻറ സുഹൃത്തിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. നിരവധി കേസുകളിൽ പ്രതിയായിട്ടുള്ളയാളാണ് അറഫാത്തെന്ന് പൊലീസ് പറഞ്ഞു. തലശ്ശേരിയിലെ പോത്തങ്കണ്ടി രാജേഷ് വധക്കേസിലും ഇയാൾ പ്രതിയാണ്. അറഫാത്തിെൻറ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.