മുകേഷ്

‘അന്തസ്സ് വേണമടൊ, അന്തസ്സ്......’; തോറ്റിട്ടും മുകേഷ് എം.എൽ.എ ബോർഡ് മാറ്റാത്തതിനെതിരെ യൂത്ത് കോൺഗ്രസ്, പരാതി നൽകി

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റിട്ടും എം. മുകേഷ് കൊല്ലത്തെ ഓഫിസിന് മുന്നിൽ സ്ഥാപിച്ച ബോർഡ് മാറ്റാത്തതിനെ ചൊല്ലി വിവാദം. ബോർഡ് മാറ്റാത്തതിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളം ജില്ല കലക്ടർക്കും കൊല്ലം എസ്.എച്ച്.ഒക്കും പരാതി നൽകി.

പരാജയപ്പെട്ടിട്ടും ഹാങ്ങോവർ വിടാൻ തയാറാകാത്ത എം.എൽ.എ എന്ന് പരിഹസിച്ച് ഫേസ്ബുക്കിലും കുറിപ്പിട്ടു. എം.എല്‍.എ ആയിരുന്നപ്പോള്‍ ടെലിഫോണ്‍ സംഭാഷണത്തിലെ മുകേഷിന്‍റെ വാക്കുകള്‍ ഉദ്ധരിച്ച് അന്തസ് വേണമെടാ, അന്തസ് എന്ന ടാഗ്‌ലൈ‌നോടെയാണ് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം;

കൊല്ലം നിയോജകമണ്ഡലം നിവാസികൾക്ക് അവർ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച ഒരു ഫുൾടൈം എംഎൽഎ ശ്രീമതി. ബിന്ദു കൃഷ്ണ Adv Bindhu Krishna ഉണ്ട്.

മുൻ എം.എൽ.എ ആയിട്ടും ഇന്നും ഹാങ്ങോവർ വിടാൻ തയ്യാറാകാതെ എം.എൽ.എ എന്ന് എഴുതിയ ബോർഡ് മാറ്റാതെ മുൻ പാർടൈം എംഎൽഎ എം. മുകേഷ്;

അന്തസ്സ് വേണമടൊ, അന്തസ്സ്......

ബിഎൻഎസ് പ്രകാരം ശിക്ഷാർഹമായ കുറ്റമായതിനാൽ ബഹുമാനപ്പെട്ട കൊല്ലം ജില്ലാ കളക്ടർക്കും കൊല്ലം വെസ്റ്റ് SHO ക്കും പരാതി നൽകി.

വിഷ്ണു സുനിൽ

NB: തീയതിയും സമയവും ഫോട്ടോയിൽ തന്നെയുണ്ട്.

Full View
Tags:    
News Summary - Youth Congress opposes Mukesh MLA board's decision to not change despite defeat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.