കോഴിക്കോട്: ബസിൽ അതിക്രമമെന്ന് ആരോപിച്ച് യുവതി വിഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്ത കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ കുടുംബാംഗങ്ങൾക്ക് ഇന്ന് പൊലീസിൽ പരാതി നൽകി. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ, കമീഷണർ, കലക്ടർ, മനുഷ്യാവകാശ കമീഷൻ എന്നിവർക്കാണ് കുടുംബം പരാതി നൽകുക. സമാനസംഭവത്തിൽ ഡി.ജി.പിക്ക് ഉൾപ്പടെ പരാതി ലഭിച്ചിട്ടുണ്ട്.
ഈയൊരവസ്ഥ മറ്റാർക്കും ഉണ്ടാകരുതെന്ന് മരിച്ച ദീപക്കിന്റെ അമ്മ പറഞ്ഞു. മകന് ഇത്തരത്തിലൊരു ചീത്ത സ്വഭാവവുമില്ല. അവൻ അങ്ങനൊരു ആളാണെന്നും ആരും പറയില്ല. വീട്ടിലെ എല്ലാ കാര്യങ്ങളും ദീപക്കാണ് നോക്കിയിരുന്നതെന്നും ഇനി തനിക്കാരുമില്ലെന്നും ദീപക്കിന്റെ അമ്മ പറഞ്ഞു.
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കാണ് മരിച്ചത്. ബസിൽ വെച്ച് ലൈംഗിക അതിക്രമം കാണിച്ചെന്നാരോപിച്ചാണ് യുവതി സാമൂഹികമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തതിലുണ്ടായ മനോവിഷമത്തിലാണ് ദീപക് ജീവനൊടുക്കിയത്.
കോഴിക്കോട്: ബസ് യാത്രക്കിടെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുെവച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. ഗോവിന്ദപുരം, കൊളങ്ങരകണ്ടി, ഉള്ളാട്ട്തൊടി യു. ദീപക് (42) ആണ് മരിച്ചത്. തിരക്കുള്ള ബസിൽ യുവാവ് മനഃപ്പൂർവം ശരീരത്തിൽ സ്പർശിച്ചുവെന്നായിരുന്നു വിഡിയോ പങ്കുവെച്ച് യുവതിയുടെ ആരോപണം.
ബസിൽവെച്ച് യുവതി ചിത്രീകരിച്ച വിഡിയോ സാമൂഹമാധ്യങ്ങളിൽ വ്യാപകമായി പ്രചരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് ബസിൽ പോകവെയാണ് വിഡിയോ പകർത്തിയത്. ശനിയാഴ്ച രാത്രി മുറിയിൽ കയറിയ ദീപക്കിനെ രാവിലെ കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചപ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇത് ദീപകിനെ മാനസികമായി തകർത്തതായും ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. വസ്ത്ര മൊത്തവ്യാപാര ഏജൻസിയിലെ തൊഴിലാളിയാണ് ദീപക്. മെഡിക്കൽ കോളജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. യുവതിക്കെതിരെ പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു. ദീപകിന്റെ പിതാവ് ചോയി. മാതാവ്: കന്യക. സംഭവത്തെക്കുറിച്ച് വടകര പൊലീസിൽ അറിയിച്ചിരുന്നുവെന്നാണ് യുവതിയുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.