ഈരാറ്റുപേട്ട: പുതിയ സിനിമയുടെ ലൊക്കേഷൻ തേടിയെത്തുന്ന അസി. ഡയറക്ടർമാർക്ക് 'ബ്രെയിൻ ബൂസ്റ്ററുമായി' എത്തിയ യുവാവിനെ ഒന്നര കിലോ കഞ്ചാവുമായി എക്സൈസ് സംഘം സാഹസികമായി പിടികൂടി. മീനച്ചിൽ താലൂക്ക് മൂന്നിലവ് വില്ലേജിലെ അഞ്ചുമല കരയിൽ ഇലവുമാക്കൽ കാപ്പിരി അനീഷ് (23) എന്ന സിബിയെയാണ് 1.560 കിലോ കഞ്ചാവുമായി പിടികൂടിയത്.
ഈരാറ്റുപേട്ട റേഞ്ചിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ വാഗമണ്ണും ഇലവീഴാപൂഞ്ചിറയും പ്രധാന സിനിമ ലൊക്കേഷൻ ആയതോടെ ഇവിടെ സിനിമ പ്രവർത്തകർക്ക് ഇടയിൽ ബ്രെയിൻ ബൂസ്റ്റർ എന്ന പേരിൽ ലഹരിമരുന്നുകളുമായി യുവാക്കൾ എത്തുെന്നന്ന രഹസ്യവിവരം എക്സൈസിന് ലഭിച്ചിരുന്നു.
തുടർന്നാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വൈശാഖ് വി.പിള്ളയുടെ നേതൃത്വത്തിൽ എക്സൈസ് ഷാഡോ അംഗങ്ങൾ സിനിമ അസി. ഡയറക്ടർമാർ എന്ന വ്യാജേന ടൂറിസ്റ്റ് കേന്ദ്രത്തിൽ എത്തി അന്വഷണത്തിന് തുടക്കംകുറിച്ചത്. അർധരാത്രിയിൽ സ്കൂട്ടറിൽ കഞ്ചാവുമായി എത്തിയ അനീഷ് എക്സൈസിനെ കണ്ട് വാഹനവുമായി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അതിസാഹസികമായി പിന്തുടർന്ന് തിങ്കളാഴ്ച പുലർെച്ച ഇരുമാപ്ര സി.എം.എസ് എൽ.പി സ്കൂളിന് സമീപംവെച്ച് പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.